Sunday, 16 August 2015

ഓണസ്റ്റി ഷോപ്പ്

ഒരു സ്വപ്നം കൂടി യാഥാര്‍ഥ്യമാകുന്നു ......


                    അക്കാദമിക സ്വപ്‌നങ്ങള്‍ കാണുന്നവരാണ് ചുണ്ടവിളാകം എല്‍ പി സ്കൂളിലെ അധ്യാപകര്‍ ....അവരുടെ മനോഹരമായ ചില അക്കാദമിക സ്വപ്‌നങ്ങള്‍ കൂടി സഫലമാകുന്നു .....
കൂട്ടുകാര്‍ക്ക് ഗണിതവും ഭാഷയും പരിസരപഠനവും സ്വാഭാവികമായി പഠിക്കാന്‍ ഒരു പഠനോപകരണമായി ഓണസ്റ്റി ഷോപ്പിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു .... ചക്രങ്ങളില്‍ പിടിപ്പിച്ച ഒരു മനോഹരമായ കളിവണ്ടിയായി ഓണസ്റ്റി ഷോപ്പ് മാറി ....
    കൂട്ടുകാര്‍ തന്നെ രാവിലെ ഈകളിവണ്ടി ഉരുട്ടി വരാന്തയില്‍ കൊണ്ട് വയ്ക്കും ... അതിന്‍റെ പുറം ചുവരുകളില്‍ പുതിയ സൃഷ്ട്ടികള്‍ പിന്‍ ചെയ്തു വയ്ക്കും .... വിറ്റതിന്റെ കണക്കുകള്‍ ശേഖരിക്കും ... പരസ്യ ബോര്‍ഡില്‍ പുതിയ പരസ്യങ്ങള്‍ പതിക്കും ...സത്യസന്ധതയുമായി കഥകള്‍ കണ്ടെത്തി അതിനായുള്ള സ്ഥലത്ത് ഒട്ടിക്കും ... പ്രവര്‍ത്തനങ്ങളില്‍ ആരും പറയാതെ താല്പര്യപൂര്‍വ്വം അവര്‍ പങ്കെടുക്കുന്നു....
     ഓണസ്റ്റി ഷോപ്പിനൊപ്പം വായനാ മുറിയും വിവിധ ലാബുകളും ഉത്ഘാടനം ചെയ്തു .... ഡയറ്റ് പ്രിന്‍സിപ്പല്‍ ശ്രീ കേശവന്‍ പോറ്റി , എസ് എസ് എ യിലെ ഡി പി ഓ ശ്രീ രാജേഷ്‌ , ബാലരാമപുരം എ ഇ ഓ ശ്രീ ഹൃഷികേശ് , പഞ്ചായത്ത് മെമ്പര്‍ ശ്രീ കോടങ്ങാവിള വിജയകുമാര്‍ , ഡയറ്റ് അംഗം ശ്രീ സെല്‍വരാജ് , ബി  ആര്‍ സി അംഗങ്ങളായ ശ്രീ സുനില്‍ കുമാര്‍ , ശ്രീമതി വത്സല ലത , ശ്രീമതി സന്ധ്യ എന്നിവര്‍ സാക്ഷികളായി ...


ഓണസ്റ്റി ഷോപ്പ് ശ്രീ രാജേഷ്‌ സാര്‍ ഉദ്ഘാടനം ചെയ്തു ....


വായനാമുറി ശ്രീ കേശവന്‍ പോറ്റി സാര്‍ ഉദ്ഘാടനം ചെയ്തു ..


ലാബുകളുടെ ഉദ്ഘാടനം ശ്രീ ഹൃഷികേശ് സാര്‍ നിര്‍വഹിച്ചു ...


പൊതു സമ്മേളനം ശ്രീ കോടങ്ങാവിള വിജയകുമാര്‍ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു ....


ഓണസ്റ്റി ഷോപ്പിന്‍റെ പ്രവര്‍ത്തനവും അക്കാദമിക ലക്ഷ്യങ്ങളും പവര്‍ പോയിന്‍റ് അവതരണത്തിലൂടെ ശ്രീ സുനില്‍ സാര്‍ സദസ്സിനെ ബോധ്യപ്പെടുത്തി ...
ശ്രീ സെല്‍വരാജ് സാര്‍ ആശംസകള്‍ നേര്‍ന്നു ...


ശ്രീമതി സന്ധ്യ ടീച്ചര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു ...


പി റ്റി എ പ്രസിഡന്‍റ് അധ്യക്ഷത വഹിച്ച യോഗത്തില്‍ നിരവധി രക്ഷിതാക്കള്‍ പങ്കെടുത്തു .....
ഓണസ്റ്റി ഷോപ്പിന്‍റെ പ്രവര്‍ത്തന ലക്ഷ്യങ്ങളും രീതികളും വിശദമായി .....

ഓണസ്റ്റി ഷോപ്പ് ഞങ്ങളുടെ കൂട്ടുകാര്‍ക്ക് വേണ്ടി നിര്‍മ്മിച്ചു നല്‍കിയ ശ്രീ അനില്‍കുമാറിന് നന്ദി..........

Monday, 3 August 2015

പഠന പ്രവര്‍ത്തനങ്ങള്‍

കൊളാഷ് നിര്‍മ്മാണം 


                                              വീടും പരിസരവും എന്ന തീമുമായി ബന്ധപ്പെട്ട് കുട്ടീപ്പുര എന്ന പാഠത്തിലെ രണ്ടാം തരത്തിലെ കൊളാഷ് പ്രവര്‍ത്തനം മികവ് പുലര്‍ത്തി .... വെട്ടിയെടുത്ത ചിത്രങ്ങളുമായി പ്രീതാരാജ് ടീച്ചറും കൂട്ടുകാരും തറയില്‍ വട്ടമിട്ട് ഇരുന്നു ....എല്ലാം മറന്ന് കൊളാഷ് നിര്‍മ്മാണത്തിലേയ്ക്ക് ....


       കൂട്ടമായി അവര്‍ തങ്ങളുടെ സ്വപനങ്ങളിലെ മനോഹരമായ വീടുകള്‍ കൊളാഷ് രൂപത്തില്‍ നിര്‍മ്മിച്ചു .....


         നിര്‍മ്മാണത്തിന് ശേഷം അവര്‍ തങ്ങള്‍ നിര്‍മ്മിച്ച വീടുകളെ കുറിച്ച് മേനി പറഞ്ഞു .... മേനി പറച്ചിലില്‍ നിന്നും വിവരണം തയ്യാറാക്കലിലേയ്ക്ക്.... 
      എണ്ണം പഠിക്കാന്‍ പഴയ പത്ത് പൈസ തുട്ടുകള്‍ കൊണ്ട് ഒട്ടിച്ചു തയ്യാറാക്കിയ പഠനോപകരണവും അതി മനോഹരം ........


മഴമേളം 
            ഒന്നാം തരത്തില്‍ മഴയുടെ മേളമായിരുന്നു ..... മഴയുടെ താളവും മഴയുടെ വരവും ക്ലാസ് മുറിയില്‍ പുനരാവര്ത്തിച്ചു .... മഴ എവിടെയൊക്കെ ...? വരികള്‍ ചേര്‍ക്കല്‍ , ചിത്രം വര , മഴപ്പാട്ടുകള്‍ .... എന്നീ പ്രവര്‍ത്തനങ്ങള്‍ ഇതിന്‍റെ ഭാഗമായി ക്ലാസ്സില്‍ അരങ്ങേറി ......


 വിത്തുകള്‍ വിതരണം ചെയ്തു ....


              ജൈവ പച്ചക്കറി  കൃഷിയുടെ ഭാഗമായി അതിയന്നൂര്‍ കൃഷിആഫീസില്‍ നിന്നും ലഭിച്ച വിവിധ പച്ചക്കറി വിത്തുകള്‍ അടങ്ങിയ കിറ്റുകള്‍ കൂട്ടുകാര്‍ക്ക് വിതരണം ചെയ്തു ...... ഏറ്റവും നന്നായി കൃഷി നടത്തുന്ന കൂട്ടുകാര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട് ....