Thursday, 28 January 2016

മികവുകള്‍ വാര്‍ത്തയാകുന്നു ...

കൂട്ടുകാരുടെ മികവുകള്‍ പകര്‍ത്താന്‍ മലയാള മനോരമ വാര്‍ത്താ ചാനലിലെ പ്രവര്‍ത്തകരെത്തി...


   ഇന്നു ഞങ്ങളുടെ വിദ്യാലയത്തിന് ഉത്സവ ദിനമായിരുന്നു .... കൂട്ടുകാരുടെ മികവുകള്‍ കാണാന്‍ മലയാള മനോരമ വാര്‍ത്താ ചാനലിലെ പ്രവര്ത്തകരെത്തി . ക്ലാസ്സിലെ അക്കാദമിക മികവുകള്‍ , പഠനത്തിന്‍റെ പുതു വഴികള്‍ എന്നിവയെല്ലാം അധ്യാപകരെ വെല്ലുന്ന പാടവത്തോടെ തിരക്കഥകള്‍ മെനഞ്ഞ് ക്യാമറ ഉപയോഗിച്ച് അവര്‍ ഒപ്പിയെടുത്തു . കൂട്ടുകാരോടൊപ്പം കൂട്ട് കൂടിയും ആടിയും പാടിയും കഥകള്‍ പറഞ്ഞും ആറു മണിക്കൂറിലധികം അവര്‍ സ്കൂളില്‍ ചെലവഴിച്ചു . കൂട്ടുകാരോടൊപ്പം ഭക്ഷണം കഴിച്ചു .... 


      കൂട്ടുകാരില്‍ നിന്ന് തന്നെ അവതാരകരെയും അനുഭവങ്ങള്‍ പറയുന്നവരെയും അവര്‍ തന്നെ കണ്ടെത്തി ... നല്ല ക്ഷമയോടെ അവധാനതയോടെ ശ്രീമതി ജസ്റ്റിനയുടെ നേതൃത്വത്തിലുള്ള ടീം അംഗങ്ങള്‍ അവരെ പരിശീലിപ്പിച്ചു . എന്ത് പെട്ടെന്നാണ് അവര്‍ ഓരോ കാര്യവും പഠിച്ചെടുത്തതെന്നോ .....


 ഞങ്ങള്‍ അധ്യാപകര്‍ക്ക് തന്നെ അത്ഭുതമായിരുന്നു ഈ അനുഭവം ...  അറപ്പില്ലാതെ പ്രതികരിക്കാന്‍ ... സ്വന്തം മനസ്സിലെ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍  നല്‍കാന്‍ തീര്‍ച്ചയായും ഈ അനുഭവം നമുക്ക് പ്രചോദമാകും ... മാത്രമല്ല ഒരു മാധ്യമത്തിന്റെ കാഴ്ചകളിലൂടെ എങ്ങനെയാണ് പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കേണ്ടത് എന്ന പരിശീലനവും നമുക്ക് ലഭിച്ചു .... ഇതിന്‌ അവസരമൊരുക്കിയ മലയാള മനോരമ വാര്‍ത്താ ചാനലിനും ശ്രീമതി ജസ്റ്റിന , ശ്രീ ജയന്‍ , ശ്രീ ബിജു എന്നിവര്‍ക്കും നന്ദി ...

Thursday, 21 January 2016

പഠനത്തെളിവുകള്‍

കരയുന്ന മരം
അപര്‍ണയുടെ ചിത്രം 


    യു കെ ജി ക്ലാസ്സില്‍ പഠിക്കുന്ന സഞ്ജു രാവിലെ ഒരു ചിത്രവുമായിട്ടാണ് എത്തിയത് . കരയുന്ന മരത്തിന്‍റെ ചിത്രം . ടീച്ചര്‍ അത് ഒരു ചാര്‍ട്ട്‌ പേപ്പറില്‍ ഒട്ടിച്ചു . അവന് അത് നാലാം ക്ലാസ്സില്‍ നിന്നും കിട്ടിയതാണ് . ആരാണ് അത് വരച്ചതെന്ന് അവനറിയണം . ചാര്‍ട്ട് പേപ്പറില്‍ അവന്‍ ചോദിച്ച ചോദ്യം കൂടി ടീച്ചര്‍ എഴുതി . താഴെ രണ്ടു പ്രവര്‍ത്തന സൂചനകളും രേഖപ്പെടുത്തി ....
മരം എന്തിനാണ് കരയുന്നത് ?
കൂട്ടുകാര്‍ പറഞ്ഞ ഉത്തരങ്ങളില്‍ ചിലത് ...

 • കിളികള്‍ വരാത്തത് കൊണ്ട്
 • താഴെയുള്ള ചെടികള്‍ക്ക് ജലം നല്‍കാന്‍
 • വെയിലത്ത് നിന്ന് തളര്‍ന്നത് കാരണം
 • പൂക്കളും ചിത്രശലഭങ്ങളും ഇല്ലാത്തത് കൊണ്ട്

അവര്‍ ചിത്രത്തിനു നല്‍കിയ അടിക്കുറിപ്പുകള്‍

 • മരം ഒരു വരം
 • മരം മനുഷ്യനോ ...
 • കരയുന്ന മരം
 • മരത്തിന്‍റെ വികാരവും വിചാരവും
 • മരത്തിന്‍റെ സങ്കടം
 • മരത്തിന്‍റെ കണ്ണീര്‍
 • പാവം മരം
വൈഷ്ണവി തയ്യാറാക്കിയ ആശംസാകാര്‍ഡ്

അപര്‍ണയും സഞ്ജുവും 

അഹല്യയുടെ ജന്മദിനംപതിവ് പോലെ അഹല്യ ഓണസ്റ്റി ഷോപ്പില്‍ നിന്നും ഒരു പുസ്തകം വാങ്ങി ക്ലാസ് ടീച്ചര്‍ക്ക് സമ്മാനിച്ചു ... രണ്ടാം തരത്തിലെ ക്ലാസ് ലൈബ്രറിയില്‍ വീണ്ടും ഒരു പുസ്തകം കൂടി ....

പഠനക്കൂട്ടംഉച്ചയ്ക്കിപ്പോള്‍ സ്കൂള്‍ വരാന്തയില്‍ പഠനക്കൂട്ടങ്ങളുടെ മേളനമാണ് ... കഥ പറയാനും കേള്‍ക്കാനും വായനയുടെ ലഹരി നുണയാനും കൂട്ടുകാര്‍ ഒത്തു കൂടുന്നു ... സഹ പഠനത്തിന്‍റെ അനന്തമായ സാധ്യതകളാണ് ഇവിടെ അരങ്ങേറുന്നത് .... ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളിലെ കൂട്ടുകാരുടെ മിക്സ്‌ട് ഗ്രൂപ്പുകളാണ് പഠനത്തിനായി ഒത്തു ചേരുന്നത്

കാന്‍സര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി കൂട്ടുകാര്‍കാന്‍സര്‍ എന്ന മാരക രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രചാരണ പ്രവത്തനങ്ങളുടെ ഭാഗമായി ഞങ്ങളുടെ വിദ്യാലയത്തിലെ കൂട്ടുകാര്‍ ഭവനസന്ദര്‍ശനപരിപാടിയില്‍ പങ്കാളികളാകുന്നു.. ഓരോ കൂട്ടുകാരനും തൊട്ടടുത്ത അഞ്ചു വീട്ടിലെങ്കിലും സന്ദേശങ്ങള്‍ എത്തിക്കണം . അതിനു വേണ്ട നോട്ടീസ് അവര്‍ കൂട്ടായി തയ്യാറാക്കി ...

ദേവികയ്ക്ക് കടങ്കഥയ്ക്ക് സമ്മാനംസബ്ജില്ലാ മത്സരത്തില്‍ കടങ്കഥയ്ക്ക് എ ഗ്രേഡ് നേടിയ ദേവികയെ കൂട്ടുകാര്‍ അഭിനന്ദിച്ചു . ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ കടങ്കഥകള്‍ പറയുന്ന കൂട്ടുകാരിയാണ്‌ ദേവിക 

ബ്രോഷര്‍ 


ഈ അക്കാദമിക വര്‍ഷത്തെ അക്കാദമിക നിറവുകളുടെ സാക്ഷ്യപത്രമാണ്‌ ഫോക്കസ് പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ ബ്രോഷര്‍ ...

രക്ഷ യുടെ പ്രവര്‍ത്തനം ആരംഭിച്ചു  രക്ഷ ആരോഗ്യ രേഖ ക്ലാസ് പി റ്റി എ യില്‍ വച്ച് രക്ഷിതാക്കള്‍ക്ക് വിതരണം ചെയ്തു . രക്ഷയുടെ ഉപയോഗം , രേഖപ്പെടുത്തല്‍ രീതി എന്നിവ ചര്‍ച്ച ചെയ്തു .....

Wednesday, 6 January 2016

ഫോക്കസ്‌

വിദ്യാഭ്യാസ സെമിനാര്‍ കൂട്ടുകാരുടെ നേതൃത്വത്തില്‍ ....


ഫോക്കസ്‌ പ്രത്യേക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായ വിദ്യാഭ്യാസ സെമിനാര്‍ നടന്നു ... കൂട്ടുകാരുടെ നേതൃത്വത്തില്‍ തികച്ചും അനൗപചാരികമായി നടന്ന പരിപാടികള്‍ നിയന്ത്രിച്ചത് കൂട്ടുകാര്‍ തന്നെയാണ് . അപര്‍ണ്ണയും സന്ധ്യയും ആണ് വിവിധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചത് . 


വൈഷ്ണവിയും ദേവികയും ചേര്‍ന്ന് ദീപം തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു .


 എസ് എസ് എ യുടെ ജില്ലാ അധികാരി ശ്രീ രാജേഷ്‌ ബ്രോഷര്‍ പുറത്തിറക്കി .... 


ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ ശ്രീ ഹൃഷികേശ്" രക്ഷ " ആരോഗ്യ കാര്‍ഡ്‌ പ്രകാശനം നിര്‍വഹിച്ചു .


ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി  ബീന ശലഭആല്‍ബം പുറത്തിറക്കി ....
കൂട്ടുകാര്‍ക്ക് വേണ്ടിയുള്ള പുസ്തകങ്ങള്‍ ബിപി ഓ ശ്രീമതി ലതയും ഡയറ്റ്‌ അധ്യാപകനായ ശ്രീ സെല്‍വരാജും ചേര്‍ന്ന്‍ സമ്മാനിച്ചു .
ശ്രീമതി സന്ധ്യ സെമിനാര്‍ പ്രബന്ധം അവതരിപ്പിച്ചു ... 


കൂട്ടുകാരുടെ മികവുകളുടെ അവതരണം , പഠനോപകരണങ്ങളുടെ പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചിരുന്നു ....

 ധീര ജവാന് കൂട്ടുകാരുടെ പ്രണാമം ..


സ്വന്തം മാതൃ രാജ്യത്തിനായി ജീവത്യാഗം ചെയ്ത മലയാളിയായ സൈനിക ഓഫീസര്‍ ലഫ്റ്റനന്‍റ്‌ കേണല്‍ നിരഞ്ജന്‍ കുമാറിന്‍റെ സ്മരണയ്ക്ക് മുന്നില്‍ ഞങ്ങളുടെ വിദ്യാലയത്തിലെ കൂട്ടുകാരുടെ കൂട്ടം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു .... 


പ്രത്യേക പോസ്റ്റര്‍ തയ്യാറാക്കി അതിനു മുന്നില്‍ വരിയായി ... നിശബ്ദരായി എത്തി അവര്‍ പ്രണമിച്ചു ...