Saturday, 28 January 2017

പൊതു വിദ്യാലയങ്ങള്‍ സാമൂഹ്യ നന്മയുടെ ഉറവിടങ്ങള്‍

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം


പൊതു വിദ്യാലയങ്ങളുടെ സംരക്ഷകരായി മാറേണ്ടത് വിദ്യാലയം നിലനില്‍ക്കുന്ന പ്രദേശത്തെ ജനങ്ങളും രക്ഷിതാക്കളുമാണ് ... ഇത് അവരുടെ കടമയും ഉത്തരവാദിത്വവും ആണെന്ന ബോധം നിലനിര്‍ത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തന പരിപാടികള്‍ നമ്മുടെ വിദ്യാലയത്തില്‍ 2017 ജനുവരി 27 ന് നടന്നു . 


സ്കൂളും പരിസരവും രക്ഷിതാക്കളും പൂര്‍വ വിദ്യാര്‍ഥികളും ചേര്‍ന്ന്‍ വൃത്തിയാക്കി ... പ്ലാസ്റ്റിക്ക് കുപ്പികളും കവറുകളും പെറുക്കി മാറ്റി ....
പ്ലാസ്റ്റിക് വിമുക്തമാക്കി പരസ്പരം കൈപിടിച്ച് ചങ്ങല തീര്‍ത്ത് സ്കൂളിന് അവര്‍ സംരക്ഷണ കവചമൊരുക്കി . പി റ്റി എ പ്രസിഡന്റ്  ശ്രീമതി അനിത പറഞ്ഞു കൊടുത്ത സംരക്ഷണ വാക്യങ്ങള്‍ അവര്‍ ഏറ്റു ചൊല്ലി ... 
സ്കൂള്‍ സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ അവര്‍ സ്കൂളിന്‍റെ മതില്‍കെട്ടില്‍ ഒട്ടിച്ചു 


റിപ്പബ്ലിക്ക് ദിനം 
ദേശീയ പതാക ഉയര്‍ത്തി പി റ്റി എ പ്രസിഡന്‍റ് ശ്രീമതി എസ് അനിത ആഘോഷങ്ങള്‍ക്ക്  തുടക്കം കുറിച്ചു ....  കൂട്ടുകാര്‍ ഓരോരുത്തരായി ആശംസകള്‍ നേര്‍ന്നു ... മൂന്നു കൂട്ടുകാരുടെ ജന്മദിനങ്ങള്‍ 

രണ്ടാം ക്ലാസ്സിലെ ആദിത്യന്‍ 
മൂന്നാം ക്ലാസ്സിലെ ജിഷ്ണു 


നാലാം ക്ലാസ്സിലെ ജിഷ്ണു 

Monday, 23 January 2017

ഗ്രാമ പഞ്ചായത്തിന്റെ സമ്മാനം

അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ നിറവുള്ള സമ്മാനം 

   കൂട്ടുകാര്‍ക്ക് വൃത്തിയുള്ള അടുക്കളയില്‍ ഭക്ഷണം പാകംചെയ്തു നല്‍കണമെന്ന ദൃഡനിശ്ചയത്തിന്റെ ഭാഗമായി അനുവദിച്ച അടുക്കള നവീകരണം , വിറകുപുര നിര്‍മ്മാണം , ചുറ്റുമതില്‍ നിര്‍മ്മാണം എന്നിവ പൂര്‍ത്തിയായി ... തറയോടു പാകി വൃത്തിയാക്കിയ അടുക്കളയുടെ പാലുകാച്ചല്‍ കര്‍മ്മം ഇന്ന് നടന്നു ... 
വായന മുറിയില്‍ നിന്നും ശ്രീമതി പ്രീതാരാജ് ടീച്ചര്‍ കത്തിച്ചു നല്‍കിയ ദീപം സ്കൂള്‍ ലീഡര്‍ സ്നേഹ ഏറ്റുവാങ്ങി കൂട്ടുകാരുടെ അകമ്പടിയോടെ നവീകരിച്ച അടുക്കളയില്‍ എത്തിച്ചു . അവിടെയുണ്ടായിരുന്ന നിലവിളക്കിലേയ്ക്ക് പി റ്റി എ പ്രസിഡന്‍റ് ശ്രീമതി അനിത , ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള അധ്യാപിക ശ്രീമതി അനിത ടീച്ചര്‍ , ശ്രീമതി ഗിരിജ , ശ്രീമതി ശാന്തി എന്നിവര്‍ ചേര്‍ന്ന്‍ ദീപം പകര്‍ന്നു ...


നിലവിളക്കില്‍ നിന്നും അടുപ്പിലേയ്ക്ക് തീ പകര്‍ന്ന് ഉദ്ഘാടന ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ...


കൂട്ടുകാര്‍ക്ക് ഇന്ന്‍ പാല്‍പ്പായസവും വച്ച് നല്‍കി ....
ഉച്ചഭക്ഷണത്തിന്റെ മെനു തീരുമാനിക്കാനുള്ള അവകാശം ഇപ്പോള്‍ കൂട്ടുകാര്‍ക്ക് നല്‍കിയിട്ടുണ്ട് ... അവര്‍ പറയുന്ന വിഭവങ്ങള്‍ ശ്രീമതി അനിത ടീച്ചറിന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റി വച്ച് നല്‍കും ...


രണ്ടാം ക്ലാസ്സിലെ കൂട്ടുകാര്‍ പഠന വേഗതയുടെ കാര്യത്തില്‍ മുന്നില്‍ 

പഠനത്തിനിടയില്‍ രണ്ടാംക്ലാസ്സുകാര്‍ക്ക് ഇടര്‍ച്ചയുടെയും തുടര്‍ച്ചയുടെയും പ്രശ്നങ്ങളില്ല ... അവര്‍ക്ക് എന്ത് സംശയം ഉണ്ടെങ്കിലും അപ്പപ്പോള്‍ അവര്‍ അതിനു പരിഹാരം കാണും . അതിനു വേണ്ടി ക്ലാസ്സ് അധ്യാപികയായ ശ്രീമതി പ്രീതാരാജ് ടീച്ചറിനെ എപ്പോഴും സമീപിക്കും ... ഒരു ഗ്രൂപ്പുകാരുടെ സംശയം തീര്‍ക്കുമ്പോള്‍ അടുത്ത ഗ്രൂപ്പും എത്തും ... മറ്റേ ഗ്രൂപ്പ് കാണാതെ ടീച്ചറിന്‍റെ കൈകളില്‍ തോണ്ടും ... എന്നിട്ട് പതുക്കെ  സംശയങ്ങള്‍ ടീച്ചറിനോട് ചോദിക്കും ...


ഇക്കാര്യത്തില്‍ ഏറ്റവും മിടുക്കന്‍ അഭിഷേകാണ് . പഠന വേഗതയിലും താല്പര്യത്തിലും മറ്റുള്ളവര്‍ക്ക് മാതൃകയാണ് അവന്‍ 

പുസ്തകങ്ങള്‍ കൈമാറി ..


കഴിഞ്ഞ ദിവസം ഞങ്ങളുടെ സ്കൂള്‍ സന്ദര്‍ശിച്ച ബിഎഫ് എം സ്കൂള്‍ പ്രഥമാധ്യാപികയായ ശ്രീമതി ഷീജ ടീച്ചര്‍ നല്‍കിയ സമ്മാനം ഒന്നാം ക്ലാസ്സിലെ കൂട്ടുകാര്‍ക്ക് കൈമാറി .. കൂട്ടുകാര്‍ക്ക് വായനയ്ക്കുള്ള കുറെ ബാലമാസികകളാണ് സമ്മാനമായി ലഭിച്ചത് ...

അഹല്യയുടെ ജന്മദിനം 


പെന്‍സില്‍ സൂക്ഷിപ്പിനും സമ്മാനം ..


 ചില കൂട്ടുകാര്‍ക്ക് ഓരോ ദിവസം ഓരോ പെന്‍സില്‍ വീതം വേണം ... ചിലര്‍ കട്ടര്‍ ഉപയോഗിച്ച് വെട്ടി വെട്ടി വേഗം പെന്‍സിലിന്റെ കഥ കഴിക്കും .. ഇത് ഒഴിവാക്കാന്‍ ഏറ്റവും കൂടുതല്‍ കാലം പെന്‍സില്‍ ഉപയോഗിക്കുന്ന കൂട്ടുകാരെ കണ്ടെത്താനും സമ്മാനം നല്‍കാനും തീരുമാനിച്ചു .. അതിന് ഒരു രജിസ്റ്ററും ക്ലാസ്സ് തലത്തില്‍ നല്‍കിയിട്ടുണ്ട് ...

Saturday, 14 January 2017

വായനയ്ക്ക് ഒരു ചുണ്ടവിളാകം മാതൃക

പതിനൊന്നു കൂട്ടുകാര്‍ക്ക് വായന പുരസ്ക്കാരം

വായന ലഹരിയാക്കി മാറ്റിയ ഞങ്ങളുടെ വിദ്യാലയത്തിലെ പതിനൊന്ന് കൂട്ടുകാര്‍ പ്രഥമ വായന പുരസ്ക്കാരം ഏറ്റു വാങ്ങി . വൈവിധ്യമാര്‍ന്ന ഒട്ടേറെ പ്രവര്‍ത്തന പരിപാടികളോടെയാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത് ...
പുരസ്ക്കാര ചടങ്ങിനായി മനോഹരമായ സ്റ്റേജ് ഒരുക്കി . ഇനിയുള്ള ഇത്തരം ചടങ്ങുകള്‍ക്ക് കൂടി ഉപയോഗിക്കാന്‍ കഴിയുന്ന പ്രസ്തുത സ്റ്റേജ് നിര്‍മ്മിച്ചത് രക്ഷിതാക്കളാണ് ...


സ്കൂള്‍ ലീഡര്‍ അധ്യക്ഷനായി ... ആരെയും വിഷിഷ്ട്ട അതിഥികളായി ക്ഷണിച്ചിരുന്നില്ല ... പക്ഷെ ... ജീവിതത്തിന്‍റെ വിവിധ തുറകളില്‍ പെട്ട കുറെ പേര്‍ സാക്ഷികളായി എത്തി ...
മൂന്നാം ക്ലാസ്സിലെ ആരതി വിശിഷ്ട വ്യക്തികള്‍ക്ക് സ്വാഗതം പറഞ്ഞു 


വായനാ വസന്തം പരിപാടികളെ കുറിച്ചും വായന പുരസ്ക്കാരം നേടിയ കൂട്ടുകാരെ കണ്ടെത്തിയ രീതിയെ കുറിച്ചും അവതരിപ്പിച്ചു കൊണ്ട് വിദ്യാലയത്തിലെ വായന മികവുകള്‍ പി റ്റി എ പ്രസിഡന്റ് ശ്രീമതി അനിത അവതരിപ്പിച്ചു ...


ശ്രീമതി അനിത അവതരിപ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന കാര്യങ്ങള്‍ ...

  • പി റ്റി എ കമ്മറ്റികളില്‍ അക്കാദമിക ചര്‍ച്ചകള്‍ക്ക് നല്‍കുന്ന പ്രാധാന്യം കാരണമാണ് ഇത്ര നന്നായി ഈ പരിപാടിയെ കുറിച്ച് എനിക്ക് അവതരിപ്പിക്കാന്‍ കഴിയുന്നത് ...വായനയ്ക്ക് നിരവധി അവസരങ്ങള്‍ പഠന കൂട്ടത്തിലും ക്ലാസ് പ്രവര്‍ത്തനങ്ങളിലും കൂടി കൂട്ടുകാര്‍ക്ക് ലഭിക്കുന്നു . 
  • നന്നായി വായിക്കുന്നവര്‍ക്ക് വായന പ്രതിഭ സ്റ്റിക്കര്‍  തത്സമയം നല്‍കുന്നു 
  • പത്ത് സ്റ്റിക്കര്‍ കിട്ടുന്നവര്‍ക്ക് വായന പുരസ്ക്കാരം നല്‍കുന്നു 
  • വായനയ്ക്ക് വേണ്ടി വിവിധ പരിശീലനങ്ങള്‍ സംഘടിപ്പിച്ചു .
  • സംഘവായന , ശ്രാവ്യവായന , ഈ വായന , മൗനവായന , ആശയ ഗ്രഹണ വായന എന്നിവ നമ്മുടെ വിദ്യാലയത്തില്‍ നടക്കുന്നു 
  • വായനയുമായി ബന്ധപ്പെട്ട് അഭിമുഖങ്ങള്‍ , പതിപ്പുകളുടെ നിര്‍മ്മാണം , വിവിധ ഭാഷാ വ്യവഹാരങ്ങളുടെ പ്രയോഗം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട് 
  • വായനയുടെ മറ്റു വിശേഷങ്ങളും അവര്‍ സദസ്സുമായി പങ്കു വച്ചു... 

ദീപം തെളിച്ച്‌ ആദരനീയയായ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബീന പരിപാടി ഉത്ഘാടനം ചെയ്തു .


പതിനൊന്നു പേര്‍ വിശിഷ്ട അതിഥികളില്‍ നിന്നും പുരസ്ക്കാരം ഏറ്റു വാങ്ങി ....
 പുരസ്ക്കാരം നേടിയവര്‍ക്ക് ഒരു പുസ്തകം , മൊമെന്റ്ടം, പട്ടു തൂവാല എന്നിവ സമ്മാനമായി നല്‍കി ... താലങ്ങളില്‍ സമ്മാനങ്ങളുമായി ഒന്നാം ക്ലാസ്സിലെ കൂട്ടുകാര്‍ പ്രതിഭകളെ വേദിയിലേയ്ക്ക് ആനയിച്ചു .. വേദിയിലെത്തുന്ന ഓരോ കൂട്ടുകാരുടെയും  മികവുകള്‍ എസ് ആ൪ ജി കണ്‍വീനര്‍ ശ്രീമതി പ്രീതാരാജ് ടീച്ചര്‍ അവതരിപ്പിച്ചു .. പുരസ്ക്കാരം ലഭിച്ച കൂട്ടുകാര്‍ വായനയുടെ മഹത്വത്തെ കുറിച്ച് സദസ്സിനോട് സംവദിച്ചു .


അഭിഷേക് ക്ലാസ് രണ്ട് 
സ്നേഹ ക്ലാസ് നാല്


അരുണ്‍ ക്ലാസ് നാല് 

അരവിന്ദ് ക്ലാസ് നാല് 

അഭിയും ആല്‍ബിയും ക്ലാസ് നാല്  
സച്ചു ക്ലാസ് നാല് 


സ്നേഹിത്ത് ക്ലാസ് മൂന്ന്
മിഥുന്‍ എസ് ലാല്‍ ക്ലാസ് മൂന്ന്


ആദര്‍ശ് ക്ലാസ് മൂന്ന്

അഞ്ജു ക്ലാസ് മൂന്ന്
 ആഴ്ച തോറും നടക്കാറുള്ള പ്രസംഗ ക്വിസ് മത്സര      വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു


 ബി എഫ് എം  സ്കൂളിലെ പ്രഥമാധ്യാപിക ശ്രീമതി ഷീജ ടീച്ചര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു .


അവണാകുഴി ബി എഫ് എം സ്കൂളിലെ ഒന്നാം ക്ലാസ്സ്‌ വിദ്യാര്‍ഥിനി പുരസ്ക്കാരം നേടിയവര്‍ക്ക് അസ്ന വി ഷാജന്‍ ആശംസകള്‍ നേര്‍ന്നു 


നഴ്സറി ക്ലാസ്സിനെ പ്രതിനിധീകരിച്ച് അഭിത ആശംസകള്‍ നേര്‍ന്നു 


ബി ആര്‍ സിയെ പ്രതിനിധീകരിച്ച് ശ്രീമതി സന്ധ്യ നടന്ന പരിപാടിയുടെ വിലയിരുത്തല്‍ നടത്തി .....


മൂന്നാം തരത്തിലെ ദേവിക ചടങ്ങിന് എത്തിയവര്‍ക്ക് നന്ദി പറഞ്ഞു ...


കൂട്ടുകാര്‍ക്ക് പുസ്തകങ്ങളുമായി പൂര്‍വ വിദ്യാര്‍ഥി എത്തി ....


 വായനയുടെ മികവുകള്‍ അവതരിപ്പിക്കുന്ന ചടങ്ങുകളെ കുറിച്ച് ആലോചിക്കുന്ന പഠന കൂട്ടത്തിലേയ്ക്ക് ഒരു കിറ്റില്‍ കുറെ പുസ്തകങ്ങളുമായി ശ്രീ ഷാജി എത്തി ... നമ്മുടെ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥിയായ ശ്രീ ഷാജി ഇപ്പോള്‍ ഫയര്‍ ഫോഴ്സില്‍ ജോലി ചെയ്യുന്നു ... കൂട്ടുകാരുടെ നിലവാരത്തിന് യോജിക്കുന്ന പുസ്തകങ്ങള്‍ ബാല സാഹിത്യ ഇന്‍സ്റ്റിറ്റൂട്ടില്‍ പോയി തെരഞ്ഞെടുത്ത് വാങ്ങി അതും കൊണ്ടാണ് കൂട്ടുകാരെ കാണാന്‍ എത്തിയത് . ഇത്തരത്തില്‍ ഒരു അനുഭവം ജീവിതത്തില്‍ ആദ്യത്തേത് ആണെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു ...
വായന മരിക്കുന്നില്ല .... ഒരിക്കലും മരിക്കുകയുമില്ല ... ശ്രീ ഷാജിയെ പോലുള്ളവര്‍ ഉള്ളപ്പോള്‍ .... 

Tuesday, 10 January 2017

വായനാവസന്തം - വായനാ വിശേഷങ്ങള്‍

കഥ പറയുന്ന ആന്‍റി


   ദിവസവും രാവിലത്തെ വായനാ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം എസ് ആര്‍ ജി കൂടിച്ചേരല്‍ നടക്കും ... ഈ സമയം കൂട്ടുകാര്‍ സ്വയം പഠനപ്രവര്ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ് പതിവ് ... എസ് എസ് ജി അംഗങ്ങളും  മറ്റു സ്റ്റാഫ് അംഗങ്ങളും അവര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി ഒപ്പം കൂടും ... 
ഞങ്ങള്‍ ഗിരിജ ചേച്ചിയെന്നും കൂട്ടുകാര്‍ ആന്‍റിയെന്നും സ്നേഹത്തോടെ വിളിക്കുന്ന ഞങ്ങളുടെ വിദ്യാലയത്തിലെ നോണ്‍ ടീച്ചിംഗ് സ്റ്റാഫ് അംഗമായ ശ്രീമതി ഗിരിജ കുമാരി ഈ സമയം കൂട്ടുകാരെ ചുറ്റും ഇരുത്തി അവര്‍ക്ക് കഥകള്‍ വായിച്ചു കൊടുക്കും ....
ഓരോ ദിവസം ഓരോ കഥ ... അതാണ്‌ പതിവ് .. ഒന്നാം തരത്തിലെ കൂട്ടുകാര്‍ തികഞ്ഞ അച്ചടക്കത്തോടെ കഥ കേള്‍ക്കാന്‍ കാത് കൂര്‍പ്പിച്ച് ചുറ്റും കൂടും ...

വായനയ്ക്ക് കൂട്ടായി ഓട്ടോ സുഹൃത്തും ...


 ഞങ്ങളുടെ വിദ്യാലയത്തില്‍ ചില കൂട്ടുകാര്‍ ഓട്ടോയില്‍ ആണ് സ്കൂളിലേയ്ക്ക് വരുന്നത് ...ഓട്ടോ ഓടിക്കുന്നത് കൂട്ടുകാര്‍ കുട്ടന്‍ മാമന്‍ എന്ന്‍ സ്നേഹത്തോടെ വിളിക്കുന്ന ശ്രീ സുരേഷ് കുമാര്‍ ആണ് .. രാവിലത്തെ പത്ര വിതരണം കഴിഞ്ഞ ശേഷമാണ് അദ്ദേഹം ഓട്ടോയുമായി എത്തുന്നത് ... വിതരണത്തില്‍ മിച്ചം വരുന്ന പത്രങ്ങള്‍ ഞങ്ങളുടെ കൂട്ടുകാര്‍ക്ക് വായനയ്ക്കായി സ്നേഹത്തോടെ നല്‍കും ... വായനാവസന്തം പരിപാടിയ്ക്ക് കൂട്ടായി മാറുന്ന ശ്രീ സുരേഷ് കുമാറിന് നന്ദി ...

ചങ്ങാതിക്കൂട് ഒരുങ്ങുന്നു ..


വായനാവസന്തം പരിപാടി സമൂഹത്തിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടുള്ള പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ പ്രവര്‍ത്തന സംരംഭമായ ഓപ്പണ്‍ ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു ... മികച്ച ജന പിന്തുണയാണ് ഇക്കാര്യത്തില്‍ സമൂഹത്തില്‍ നിന്നും നമുക്ക് ലഭിക്കുന്നത് ...

ജോബിന്റെ സമ്മാനം 

ജോബിന്റെ വീട്ടില്‍ നല്ല മധുരമൂറുന്ന ചക്ക പഴമുണ്ട് ... കഴിഞ്ഞ ദിവസം കൂട്ടുകാര്‍ക്ക് വലിയൊരു ചക്കപ്പഴവുമായിട്ടാണ് അവന്‍ സ്കൂളില്‍ എത്തിയത് ... സ്കൂളിലെ മുഴുവന്‍ കൂട്ടുകാര്‍ക്കും ചക്കപ്പഴം വിതരണം നടത്തി ... വീട്ടിലെ വിഭവങ്ങള്‍ ചുറ്റുമുള്ളവര്‍ക്കും സ്നേഹത്തോടെ വിതരണം നടത്തിയിരുന്ന കാലത്തെ കുറിച്ചുള്ള മധുരമുള്ള ഓര്‍മ്മ കൂടിയായി .. ജോബിന്റെ നന്മയുള്ള ഈ പ്രവൃത്തി ... ജോബിനെ സ്കൂള്‍ ലീഡര്‍ സ്നേഹ അസംബ്ലിയില്‍ വച്ച് അഭിനന്ദിച്ചു ...

Thursday, 5 January 2017

സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍

മൂല്യനിര്‍ണയബാങ്ക് തയ്യാറാക്കി 


ഓരോ ടേം മൂല്യനിര്‍ണ്ണയം കഴിയുമ്പോഴും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ച് മൂല്യനിര്‍ണ്ണയ ബാങ്ക് തയ്യാറാക്കി വിദ്യാലയത്തിന്റെ അക്കാദമിക ഫയലിന്‍റെ ഭാഗമാക്കുന്നത് കഴിഞ്ഞ കുറെ കാലമായി നടത്തി വരുന്ന പ്രവര്‍ത്തനമാണ് ... മാത്രമല്ല ഇതിന്റെ അടിസ്ഥാനത്തില്‍ കൂട്ടുകാരുടെ പഠന നിലവാരവും വിലയിരുത്തുന്നു ... 
അതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ എസ് ആര്‍ ജിയില്‍ ചര്‍ച്ച ചെയ്യുകയും നോട്ടീസിലൂടെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു ....

രണ്ടാം തരത്തിലെ കൂട്ടുകാരുടെ മികവിന്‍റെ സൃഷ്ട്ടികള്‍ 

നിമിഷ നേരം കൊണ്ട് വരകളിലൂടെ ചിത്രങ്ങള്‍ രചിക്കുന്ന വന്ദനയുടെ കരവിരുത് 

ചിത്ര ഗ്യാലറി 

കൂട്ടുകാര്‍ തയാറാക്കിയ ആശംസാകാര്‍ഡുകള്‍ 
സിജിന്‍റെ കാര്‍ടൂണ്‍ ചിത്രം 


ഗാന്ധിദര്‍ശന്‍ കൂട്ടുകാര്‍ ലോഷന്‍ നിര്‍മ്മിച്ചു


കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ച കൂട്ടുകാര്‍

സ്കൂള്‍ ലീഡര്‍ സ്നേഹ ജന്മദിന സമ്മാനമായി പുസ്തകം കൈമാറുന്നു 

എല്‍ കെ ജി ക്ലാസ്സിലെ ആദര്‍ശ് തന്‍റെ ജന്മദിന സമ്മാനം ടീച്ചര്‍ക്ക് കൈമാറുന്നു