Tuesday, 5 February 2019

കായാമ്പൂ....

കായാമ്പൂ... ജൈവ വൈവിധ്യ ഉദ്യാനം

ഞങ്ങളുടെ വിദ്യാലയം സ്കൂള്‍ പരിസരം തന്നെ ഒരു പാഠപുസ്തകമാക്കി മാറ്റാനുള്ള പരിശ്രമത്തില്‍ ഏറെ മുന്നേറിയിട്ടുള്ള ജനായത്ത വിദ്യാലയയമാണ് . പ്രക്രിയാബന്ധിത പഠനത്തിന്‍റെ അനന്തമായ സാധ്യതകള്‍ ഉറപ്പുവരുത്തുന്നതിനും കാട് ഒരു മഹാ ഗുരു ആണെന്ന് ഓര്‍മ്മപ്പെടുത്തുന്നതിനും പ്രകൃതിയെ തൊട്ടറിഞ്ഞു പഠിക്കുന്നതിനും കായാമ്പൂ ഞങ്ങളെ സഹായിക്കുന്നു

കായാമ്പൂവിന്റെ പ്രത്യേകതകള്‍

സിമെന്റ്  നിര്‍മ്മിതികള്‍ തീർത്തും ഒഴിവാക്കി....
മൺകയ്യാലകൾ ചുറ്റും നിർമ്മിച്ച് ജൈവ വേലിയൊരുക്കി

മണ്ണ് നഷ്ടപ്പെടാതെ സംരക്ഷിക്കാൻ കയർ ഭൂവസ്ത്രം
നിലവിലുള്ള മരങ്ങളും ചെടികളും അതേ പോലെ നിലനിർത്തി
ഹരിത പെരുമാറ്റച്ചട്ടം ,കായാമ്പൂ സർഗ സൃഷ്ടികൾ എന്നിവപ്രദർശിപ്പിക്കുന്നതിന് പ്രത്യേക ഇടങ്ങൾ


രാമച്ചം വച്ചുപിടിപ്പിച്ച് കയർ ഭൂവസ്ത്രം വിരിച്ച കുളം ... മഴവെള്ളം മുഴുവനും കുളത്തിലേയ്ക്ക് ഒഴുകിയെത്താൻ സംവിധാനങ്ങൾ
പ0നക്കൂട്ടം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് സ്ഥിരം സംവിധാനങ്ങൾ


പരിസ്ഥിതി സൗഹൃദ ഓപ്പൺ വായനാ സംവിധാനങ്ങൾ
മരത്തിന്റെ നന്മകൾ ദിനവും കുറിക്കുന്നതിന് സ്ഥിരം ബോർഡ്



കല്ലേൻ പൊക്കുടൻ സ്മാരക കൃഷി പഠന കേന്ദ്രം ,കറുക ഔഷധ സസ്യത്തോട്ടം, ശലഭപാർക്ക് ഇവയെല്ലാം കായാമ്പൂവിന്റെ അനുബന്ധ സംവിധാനങ്ങൾ






കായാമ്പൂവിനെ കുറിച്ചറിയാൻ മുക്കുറ്റി ജൈവ വൈവിധ്യ രജിസ്റ്റർ


Saturday, 11 November 2017

വിദ്യാലയ പ്രവര്‍ത്തനങ്ങള്‍

ഞങ്ങളുടെ വിദ്യാലയം ഒരു ടാലന്റ് ലാബ്‌ ആയി മാറുമ്പോള്‍ ....

   ഒരു വിദ്യാലയം ടാലന്റ് ലാബ് ആയി മാറണമെങ്കില്‍ പഠന നേട്ടങ്ങള്‍ക്ക്‌ അനുസൃതമായ നിരവധി സ്വയം പഠന സംവിധാനങ്ങള്‍ വിദ്യാലയത്തില്‍ ഉണ്ടാകണം ... അവ കൃത്യതയോടെ കൂട്ടുകാര്‍ പഠനത്തിനായി ഉപയോഗിക്കണം ... ഞങ്ങളുടെ വിദ്യാലയത്തില്‍ സ്വയം അറിവ് നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി തുടങ്ങിയ ഓണസ്റ്റി ഷോപ്പ് , വായനാ മുറി , വായനാ വസന്തം പരിപാടി എന്നിവ നന്നായി വര്‍ഷങ്ങള്‍ പിന്നിട്ടും തുടരുന്നു . ആ അനുഭവങ്ങളുടെ കരുത്താണ് പുതിയ പരീക്ഷണങ്ങള്‍ക്ക് മാതൃകയും പ്രചോദനവും ആകുന്നത് .....

പുസ്തക വണ്ടി 




കൂട്ടുകാരുടെ നിലവാരമുള്ള 40 പുസ്തകങ്ങള്‍ ... ഓരോന്നും 10 കോപ്പി വീതം ...ഓരോ പുസ്തകവും പ്രവര്‍ത്തനവുമായി ബന്ധപ്പെടുത്തി നല്‍കുന്നു . സ്മാര്‍ട്ട്‌ ക്ലാസ് മുറിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നു . കൂട്ടുകാരുടെ വായനാ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിന് പ്രത്യേക ഇടം 

ജൈവ പച്ചക്കറി ബസാര്‍



ജൈവ കൃഷിയുടെ സാധ്യതകള്‍ , മെച്ചങ്ങള്‍ പരമാവധി കൂട്ടുകാരില്‍ എത്തിക്കുന്ന സ്വയം പഠന സംവിധാനം ... കൂട്ടുകാര്‍ വീട്ടില്‍ നിന്നും കൊണ്ട് വരുന്ന ജൈവ പച്ചക്കറികള്‍ അവര്‍ തന്നെ തൂക്കം നോക്കി വാങ്ങുന്നു . ദിനവും ....  കൂടാതെ ദിവസവുമുള്ള ഉച്ച ഭക്ഷണത്തിനുള്ള അരിയും തൂക്കി നല്‍കുന്നതും കൂട്ടുകാര്‍ തന്നെ 

പദ വൃക്ഷം 



കൂട്ടുകാര്‍ ഓരോ ദിവസവും പുതിയ പദങ്ങള്‍ പഠിക്കാറുണ്ട് ... അവര്‍ തിരിച്ചറിഞ്ഞ ഓരോ പദവും പദമരത്തില്‍ എഴുതി തൂക്കാം ... അതിനാവശ്യമായ പന്ജ് ചെയ്ത പേപ്പര്‍ കാര്‍ഡും നൂലും എഴുതാന്‍ ആവശ്യമായ പേനയും ( സഞ്ചിയില്‍ ) സഞ്ചിയില്‍ ഉണ്ടാകും . പദവും എഴുതിയ കൂട്ടുകാരന്‍റെ പേരും ഇതില്‍ രേഖപ്പെടുത്താം ....
പക്ഷെ ...3 നിബന്ധനകള്‍ പാലിക്കണം 
പദം നന്നായി വായിക്കാനും എഴുതാനും കഴിയണം  
അവയുടെ ആശയം തിരിച്ചറിയണം 
പദം പ്രയോഗിക്കാന്‍ കഴിയണം 

ജലസംരക്ഷണ പരിപാടി 

ഇനി മുതല്‍ കൂട്ടുകാര്‍ ടാപ്പ് തുറന്നു വിട്ടു ജലം ഉപയോഗിക്കുകയില്ല ... പകരം ബക്കറ്റുകളില്‍ പിടിച്ചു വച്ച് കപ്പിലേയ്ക്ക് പകര്‍ന്ന്ഉപയോഗിക്കണം . പിടിച്ചു വച്ച ജലം , ഉപയോഗിച്ച ജലം . മിച്ചം വന്ന ജലം എന്നിവ ഓരോ ദിവസവും കണ്ടെത്തണം ... ഇതിനായി 3 ബക്കറ്റുകള്‍ , 10 കപ്പുകള്‍ , അളവുപാത്രങ്ങള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട് . ഇവയുടെ സൂക്ഷിപ്പ് , ഉപയോഗം എന്നിവയുടെ ചുമതല കൂട്ടുകാര്‍ക്ക് മാറി മാറി നല്‍കും 

മികച്ച പഠനോല്‍പ്പന്നങ്ങള്‍ക്ക് സ്റ്റിക്കര്‍ സമ്മാനം 



  വായനാ പ്രതിഭയ്ക്ക് സ്റ്റിക്കര്‍ നല്‍കുന്നത് പോലെ മികച്ച പഠന ഉല്‍പ്പന്നത്തിനും സ്റ്റിക്കര്‍ സമ്മാനമായി നല്‍കുന്നു . കൂടുതല്‍ സ്റ്റിക്കര്‍ നേടുന്നവര്‍ക്ക് സമ്മാനം ഉറപ്പ് ...ഇവ വിസ്മയ ചുവരുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും 

റിസോഴ്സ് ഡെസ്ക്ക്





 

    പഠനത്തിന് ചില അധിക വിവരങ്ങള്‍ കൂട്ടുകാര്‍ക്ക് ആവശ്യം വരാറുണ്ട് ... അവ കണ്ടെത്തുന്നതിന് വിവിധ മാര്‍ഗ്ഗങ്ങള്‍ അവര്‍ തേടാറുണ്ട് ... ഓരോ ക്ലാസ്സിനും ആവശ്യമായ റിസോഴ്സുകള്‍ സൂക്ഷിക്കാന്‍ കൂട്ടുകാര്‍ക്ക് സ്വതന്ത്രമായി ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലാണ് ഇതു ക്രമീകരിച്ചിട്ടുള്ളത് ... ഹാന്‍ഡ്‌ ബുക്കിലെ വിവരങ്ങളും ഇതില്‍ ഉണ്ടാകും

ശനിയാഴ്ചകളിലും ഇനി അനൗപചാരിക പഠന സംവിധാനങ്ങള്‍ 


ശ്രീമതി ഗായത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന സംഗീത പഠനം 

സ്കൂള്‍ ഗായകസംഘം 

ഒരു മാസത്തിലെ ഒന്ന്‍ , നാല് ശനിയാഴ്ചകളില്‍ സ്കൂളില്‍ അനൗപചാരിക പഠന സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കും . കലാ പഠനം , പ്രവൃത്തി പരിചയം , എല്‍ എസ് എസ് പരിശീലനം , രാഷ്ട്രഭാഷാ പരിശീലനം എന്നിവയൊക്കെ ഇതിന്‍റെ ഭാഗമായി നടക്കും  

Tuesday, 27 June 2017

പുതുവര്‍ഷത്തിലേയ്ക്ക് ......

പ്രവേശനോത്സവം 2017- 18

     ഈ വര്‍ഷത്തെ പ്രവേശനോത്സവത്തിനു ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നു .... തികച്ചും ശിശുകേന്ദ്രീകൃതമായിട്ടാണ് പരിപാടികള്‍ സംഘടിപ്പിച്ചത് . ഉത്ഘാടകനും ആശംസാ പ്രസംഗകനും എല്ലാം കൂട്ടുകാര്‍ തന്നെ ....
ക്ലാസ് ലീഡര്‍മാര്‍ ദീപം തെളിച്ച്‌ ചടങ്ങുകള്‍ ഉത്ഘാടനം ചെയ്തു



പുതിയ കൂട്ടുകാരെ മുതിര്‍ന്ന കുട്ടികള്‍ കിരീടം അണിയിച്ചു



കൂട്ടുകാര്‍ക്ക് ഔഷധ സസ്യങ്ങള്‍ കൈമാറി ഹരിത പ്രഖ്യാപനം നടത്തി




ഈ വര്‍ഷത്തെ അക്കാദമിക  പ്രവര്‍ത്തന പരിപാടികള്‍  അവതരിപ്പിച്ചതും കുട്ടികള്‍ തന്നെ ....
പരിസ്ഥിതി ദിന പ്രവര്‍ത്തനങ്ങള്‍
കൂട്ടുകാര്‍ സ്കൂള്‍ വളപ്പില്‍ തൈകള്‍ നട്ട് പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു . 




പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി . ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിച്ച്‌ അവതരിപ്പിച്ചു .
 ബാലരാമപുരം ബി ആര്‍ സി യിലെ സി ആര്‍ സി കോ ഓര്‍ഡിനേറ്റര്‍ ശ്രീമതി സന്ധ്യ ടീച്ചര്‍ പങ്കെടുത്തു.
സ്കൂളിന്‌ അഭിമാനമായി അഞ്ചുപേര്‍ ...





കഴിഞ്ഞ വര്ഷം ഞങ്ങളുടെ വിദ്യാലയത്തില്‍ നിന്നും ആര് പേരാണ് എല്‍ എസ് എസ് പരീക്ഷ എഴുതിയത് . അതില്‍ അഞ്ചു പേര്‍ വിജയിച്ചു അഭിമാനകരമായ വിജയം നേടിത്തന്ന അരുണ്‍ , സ്നേഹ ബി എസ് , സ്നേഹ ഡി എസ് , അരവിന്ദ് , അബി എന്നീ കൂട്ടുകാര്‍ക്ക് അഭിനന്ദനങ്ങള്‍ 

വായനാവാരം .... പ്രവര്‍ത്തനങ്ങള്‍ 

ഈ വര്‍ഷത്തെ വായനാ പ്രവര്‍ത്തനങ്ങള്‍ ശ്രീമതി സന്ധ്യ ടീച്ചര്‍ വായനയുമായി ബന്ധപ്പെട്ട പഴമൊഴികള്‍ അവതരിപ്പിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു . വായനപ്പാട്ട് ടീച്ചര്‍ കൂട്ടുകാര്‍ക്ക് ചൊല്ലി കൊടുത്തു . 





വായനാ പ്രവര്‍ത്തനങ്ങള്‍ കലണ്ടര്‍ തയ്യാറാക്കിയാണ് നടപ്പിലാക്കിയത് 
പുസ്തക പ്രദര്‍ശനം സംഘടിപ്പിച്ചു 



പുതുതായി വാങ്ങിയ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി പുസ്തക പ്രദര്‍ശനം സംഘടിപ്പിച്ചു . പുസ്തകങ്ങളുടെ കാറ്റലോഗ് കൂട്ടുകാര്‍ തയ്യാറാക്കി . 



വായനാ പ്രതിജ്ഞ , വായനയുമായി ബന്ധപ്പെട്ട ക്വിസ് , ചിത്രം വര എന്നിവ നടന്നു 
കൂട്ടുകാരുടെ ജന്മദിനങ്ങള്‍ 


ശരത്തിന്‍റെ ജന്മദിനം ക്ലാസ് രണ്ട് 

ജോഹിത്തിന്‍റെ ജന്മദിനം എല്‍ കെ ജി ക്ലാസ് 

Wednesday, 29 March 2017

അഭിമുഖം

അധ്യാപക പ്രതിഭയായ ജയചന്ദ്രന്‍ സാര്‍ ഞങ്ങളുടെ വിദ്യാലയത്തിലെത്തി

ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് .....
മികച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ ....
അറിയപ്പെടുന്ന എഴുത്തുകാരന്‍ ....
തന്‍റെ പ്രതിഭ കൊണ്ട് ഒരു ജനായത്ത വിദ്യാലയത്തെ പതിറ്റാണ്ടുകള്‍ ജനായത്ത പരിസ്ഥിതി വിദ്യാലയമാക്കി സംരക്ഷിച്ചു നിര്‍ത്തിയ പൊതുവിദ്യാഭ്യാസ രംഗത്തെ എണ്ണം പറഞ്ഞ പോരാളി ....
മികച്ച സാമൂഹ്യ സംഘടനാ പ്രവര്‍ത്തകന്‍ .....
സംശുദ്ധമായ അധ്യാപന ജീവിതത്തിന് മികച്ച മാതൃക ....
ജയചന്ദ്രന്‍ സാറിനെ കുറിച്ച് ഇങ്ങനെ നൂറു കണക്കിന് വിശേഷണങ്ങള്‍ പറയാന്‍ കഴിയും ... സാര്‍ കഴിഞ്ഞ ദിവസം ഞങ്ങളുടെ കൂട്ടുകാരെ കാണാനെത്തി .  കൈ നിറയെ സമ്മാനങ്ങളുമായി ....
കൂട്ടുകാരുടെ നന്മകള്‍ , ഞങ്ങളുടെ വിദ്യാലയ മികവുകള്‍ അദ്ദേഹം നടന്നു കണ്ടു .. കൂട്ടുകാരുടെ ഇടയില്‍ അദ്ദേഹം ഇരുന്നു .... കൂട്ടുകാരോട് പഠനത്തെയും പരിസ്ഥിതിയെയും കുറിച്ച് സംസാരിച്ചു .....


അവരോട് ചില ചോദ്യങ്ങള്‍ ചോദിച്ചു ... സമ്മാനങ്ങള്‍ നല്‍കി . 



കൂട്ടുകാര്‍ അദ്ദേഹത്തെ സ്നേഹംകൊണ്ട് പൊതിഞ്ഞു . അറിയാതെ വന്ന ഈ സൗഭാഗ്യം ഞങ്ങളുടെ വിദ്യാലയത്തിന് അനുഗ്രഹ വര്‍ഷമായി .... ഇനിയും ഞങ്ങള്‍ കാത്തിരിക്കും സാറിന്‍റെ അടുത്ത വരവിനായി .... വിരമിച്ച ഒരു അധ്യാപക പ്രിതിഭയ്ക്ക് എങ്ങനെ തുടര്‍ന്ന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഈ സന്ദര്‍ശനം .
ജയചന്ദ്രന്‍ സാറിന് ഞങ്ങളുടെ വിദ്യാലയത്തിന്റെ നന്ദി അറിയിക്കട്ടെ ......

ദേവികയുടെ പിറന്നാള്‍ സമ്മാനം


പുലിമുരുകനായി ജോയല്‍



ജോയല്‍ ഞങ്ങളുടെ പ്രീ പ്രൈമറി സ്കൂളിലെ മിടു മിടുക്കനായ കൂട്ടുകാരനാണ് ...ഒരിക്കലും അടങ്ങിയിരിക്കുന്നത് അവന്‍റെ സ്വഭാവമേയല്ല ... എന്തിനും ഏതിനും അവന്‍ മുന്നിലുണ്ട് ... കഴിഞ്ഞ ദിവസം അവന്‍റെ അച്ഛന്‍ ഉണ്ടാക്കി നല്‍കിയ ഒരു വേലുമായാണ് അവന്‍ സ്കൂളിലെത്തിയത് .... വേലുമായി അവന്‍ മുരുകന്‍റെ  വിവിധ പോസുകള്‍ കൂട്ടുകാരെ കാണിച്ചു .... കൈയ്യടി നേടി .

Sunday, 26 March 2017

സ്കൂള്‍ വാര്‍ഷികം

കൂട്ടുകാരുടെ മികവുത്സവമായി സ്കൂള്‍ വാര്‍ഷികം


സ്കൂള്‍ വാര്‍ഷികങ്ങള്‍ എപ്പോഴും കൂട്ടുകാരെ പരിഗണിച്ച് കൊണ്ടാകണം ....  അവര്‍ക്ക് പ്രാധാന്യം നല്‍കാതെ നടത്തുന്ന പൊതു യോഗങ്ങളും നെടുനീളന്‍ പ്രസംഗങ്ങളും അവരുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമായി കാണണം ... അതുകൊണ്ടുതന്നെ ഇത്തവണ ഞങ്ങള്‍ വാര്‍ഷികാഘോഷ ചടങ്ങുകള്‍ മുഴുവന്‍ കൂട്ടുകാരെ ഏല്‍പ്പിച്ചു .... നൂറു ശതമാനം കൃത്യമായി അവര്‍ ഓരോ പരിപാടിയും സംഘടിപ്പിച്ചു .....
പരിപാടികള്‍ അവതരിപ്പിക്കുന്നതിന് പൂര്‍വവിദ്യാര്ധികള്‍ക്ക് അവസരം നല്‍കി . കൂട്ടുകാരുടെ സൃഷ്ട്ടികളുടെ പ്രദര്‍ശനം , വിവിധ കലാപരിപാടികള്‍ എന്നിവ നടന്നു .

അന്താരാഷ്ട്രജലദിനം ആഘോഷിച്ചു

വിവിധ ദിനാചരണങ്ങള്‍ ക്ലാസ്സ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണം ... ജലദിനത്തിന്‍റെ ഭാഗമായി പഠനക്കൂട്ടങ്ങള്‍ക്ക് പ്രസംഗിക്കാനും പ്രതിജ്ഞ ചൊല്ലാനും അവസരമൊരുക്കി .....മികവ് പ്രകടിപ്പിച്ച കൂട്ടുകാര്‍ക്ക് സമ്മാനങ്ങളും നല്‍കി .



രണ്ടാം തരത്തിലെ വന്ദനാപ്രസാദിന്റെ ജന്‍മദിനം


മികവ് ദേശീയ സെമിനാറില്‍ ഞങ്ങളുടെ വിദ്യാലയവും



ഞങ്ങളുടെ വിദ്യാലയത്തില്‍ വായനയുമായി ബന്ധപ്പെട്ട് നടന്ന വായനാവസന്തം പ്രവര്‍ത്തനം മികവ് ദേശീയ  സെമിനാറില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു .....  ഞങ്ങളുടെ വിദ്യാലയത്തെ പ്രതിനിധീകരിച്ച് പി റ്റി എ പ്രസിഡന്‍റ് ശ്രീമതി അനിതയാണ് പ്രബന്ധം അവതരിപ്പിച്ചത് ....


Tuesday, 14 March 2017

ബാലോത്സവം

മികവിന്‍റെ കാഴ്ചകള്‍ ഒരുക്കി കൂട്ടുകാരുടെ നേതൃത്വത്തില്‍ ബാലോത്സവം നടന്നു ...

കൂട്ടുകാരുടെ വൈവിധ്യങ്ങളായ കഴിവുകള്‍ കണ്ടെത്തുന്നതിനും വിനിമയം ചെയ്യുന്നതിനുമുള്ള കൂട്ടായ്മയുടെ നിറവില്‍ ഞങ്ങളുടെ വിദ്യാലയത്തില്‍ ബാലോത്സവം നടന്നു . രാവിലെ പ്രത്യേക അസംബ്ലിയില്‍ വച്ച് ആദരണീയയായ അതിയന്നൂര്‍  ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട്‌ ശ്രീമതി ബീന ബി റ്റി കാന്‍വാസില്‍ ചിത്രം വരച്ചു കൊണ്ട് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു . സ്കൂള്‍ ലീഡര്‍ സ്നേഹ ഡി എസ് അധ്യക്ഷയായി ...


അതിഥികളായി എത്തിയ ഭാസ്കര്‍ നഗര്‍ അംഗനവാടിയിലെ കൂട്ടുകാരെ പൂക്കള്‍ നല്‍കി ഞങ്ങളുടെ വിദ്യാലയത്തിലെ പ്രീ പ്രൈമറി വിഭാഗത്തിലെ കൂട്ടുകാര്‍ സ്വീകരിച്ചു .


കൂട്ടുകാരുടെ സര്‍ഗസൃഷ്ട്ടികള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയ മഴവില്ല് ബലോത്സവ പതിപ്പ് സ്കൂള്‍ ചെയര്‍മാന്‍ അരുണ്‍ പഞ്ചായത്ത്‌ അധ്യക്ഷയ്ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു .


സി ആര്‍ സി കോ ഓര്‍ഡിനേറ്റര്‍  ശ്രീമതി സന്ധ്യ ടീച്ചര്‍ , അധ്യാപികയായ ശ്രീമതി ബീന , പി റ്റി എ പ്രസിഡന്‍റ് ശ്രീമതി അനിത എന്നിവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു ....




അംഗന്‍വാടിയിലെ കൂട്ടുകാര്‍ കൂട്ടമായി ചിത്രം വരച്ചു ....


അംഗന്‍വാടിയിലെ കൂട്ടുകാര്‍ സ്വന്തം കഴിവുകള്‍ പാട്ടായും കഥയായും മറ്റും അവതരിപ്പിച്ചു . കൈയ്യടിച്ചും താളമിട്ടും മുതിര്‍ന്ന കൂട്ടുകാര്‍ അവരെ പ്രോത്സാഹിപ്പിച്ചു . കുഞ്ഞു അനുജത്തിമാര്‍ക്കും അനുജന്മാര്‍ക്കും വേണ്ടി അവരും സ്വന്തം കഴിവുകള്‍ പുറത്തെടുത്തു . സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച അംഗനവാടി അധ്യാപികയ്ക്കുള്ള അവാര്‍ഡ് നേടിയ ബീന ടീച്ചറിന്‍റെ കുട്ടികള്‍ മികവുറ്റ പ്രകടനമാണ് കാഴ്ചവച്ചത് ...
കലാപ്രകടനങ്ങള്‍ അവതരിപ്പിച്ച കൂട്ടുകാര്‍ക്ക് പെന്‍സിലുകള്‍ സമ്മാനമായി നല്‍കി ... പെന്‍സിലുകള്‍ ഉയര്‍ത്തി കാട്ടി അവര്‍ സന്തോഷം പ്രകടിപ്പിച്ചു .


ജന്‍മദിനം ആഘോഷിച്ച ഒന്നാം ക്ലാസ്സിലെ കൂട്ടുകാരന്‍ ആരോമലും മൂന്നാം ക്ലാസ്സിലെ അരവിന്ദും അധ്യാപികയ്ക്ക് പുസ്തകങ്ങള്‍ കൈമാറുന്നു


ജൈവപച്ചക്കറിയുമായി ശരത്ത് ക്ലാസ് ഒന്ന്‍