സ്കൂള്‍ വികസന സ്വപ്നങ്ങള്‍ക്ക് പ്രവര്‍ത്തന പരിപാടികളുമായി സ്കൂള്‍തല ആസൂത്രണം
2016-17 അധ്യയന വര്‍ഷത്തെ വിദ്യാലയത്തിലെ അക്കാദമിക സ്വപ്നങ്ങള്‍ക്ക് നിറം നല്‍കാന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിന് വേണ്ടി ഞങ്ങള്‍ സ്കൂള്‍തലത്തില്‍ വിവിധ സമിതികള്‍ ഒരുമിച്ചു യോഗം ചേര്‍ന്നു . 11/04/2016 ന് ഏക ദിന പരിപാടിയായിട്ടാണ് പ്രസ്തുത പ്രവര്‍ത്തനം നടന്നത് . അധ്യാപകര്‍ , രക്ഷിതാക്കള്‍ , വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവരാണ് പങ്കെടുത്തത് . വാര്‍ഡ് മെമ്പര്‍ ശ്രീമതി ബീന പരിപാടി ഉദ്ഘാടനംചെയ്തു . എസ് എം സി അംഗങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി ഭക്ഷണം ഒരുക്കിയിരുന്നു . അയല്‍പക്കത്തെ വിദ്യാലയങ്ങളെയും ഡയറ്റ്, ബി ആര്‍ സി ,എ ഇ ഓ എന്നീ സ്ഥാപനങ്ങളെയും ക്ഷണിച്ചിരുന്നു
നടന്ന പ്രവര്‍ത്തനങ്ങള്‍
പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍

- കഴിഞ്ഞ വര്ഷം തയ്യാറാക്കിയ ത്രി വത്സര പ്രവര്‍ത്തന ലക്ഷ്യങ്ങളില്‍ നേടാന്‍ കഴിഞ്ഞവ കണ്ടെത്തി
- അതിനു വേണ്ടി നല്‍കിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
- പരിമിതികള്‍ , പ്രശ്നങ്ങള്‍ ലിസ്റ്റ് ചെയ്തു
- 2016-17 വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതിയ്ക്ക് രൂപം നല്‍കി
- ഓരോ പ്രവര്‍ത്തനത്തിനും ചുമതലകള്‍ , പ്രവര്‍ത്തന പ്രക്രിയകള്‍ , സമയം എന്നിവ നിശ്ചയിച്ചു
പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍
- കഴിഞ്ഞ വര്‍ഷം നടന്ന മികവാര്‍ന്ന പ്രവര്‍ത്തന പരിപാടികള്‍ തുടരും ( ഓണസ്റ്റി ഷോപ്പ് , പഠന കൂട്ടം , ആയിരം മണിക്കൂര്‍ പഠന സമയം , വായനാ പ്രവര്‍ത്തനങ്ങള്‍ .... )
- വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കി ഓണസ്റ്റി ഷോപ്പില്‍ വില്പനയ്ക്ക് വയ്ക്കും
- ഡയറി , പുസ്തക സഞ്ചി , പോര്‍ട്ട് ഫോളിയോ ബാഗ് , പതിപ്പ് കവറുകള്‍ എന്നിവയും ഓണസ്റ്റി ഷോപ്പിലൂടെ വില്പനയ്ക്ക് ഒരുക്കും
- ഇംഗ്ലീഷ് പഠനത്തിന് പുതിയ പ്രവര്‍ത്തന പദ്ധതി നടപ്പിലാക്കും
- പഠനം പൂര്‍ണ്ണമായും സ്മാര്‍ട്ട് ആക്കും
- കൂട്ടുകാരുടെ ആകാശവാണി കായാമ്പൂ ആരംഭിക്കും
- തുറന്ന ലൈബ്രറി പ്രവര്‍ത്തനം ആരംഭിക്കും
- ഇനിയും ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ വാര്‍ഷിക പദ്ധതിയിലുണ്ട്
No comments:
Post a Comment