ചൂണ്ടുവിരലിന് നന്ദി .....
അക്കാദമിക ലോകത്തെ മികച്ച ഒരു നവ മാധ്യമമാണ് ചൂണ്ടുവിരല്‍ . ശ്രീ കലാധരന്‍ മാഷ് ഈ ബ്ലോഗിലൂടെ താന്‍ സ്വപ്നം കാണുന്ന അക്കാദമിക മികവുകള്‍ ഒരു മികച്ച ഗവേഷകനെപ്പോലെ നിരന്തരം.... കൃത്യതയോടെ .... പ്രസിദ്ധീകരിക്കുന്നു . വിദ്യാലയ മികവുകള്‍ എവിടെ നിന്ന് കിട്ടിയാലും അത് ഒപ്പിയെടുത്ത് നന്മയുടെ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് ഞങ്ങളുടെ മുന്നില്‍ എത്തിക്കുന്നു . ഞങ്ങള്‍ അത് അടിച്ചു മാറ്റി പല പേരുകളിലാക്കി വിദ്യാലയങ്ങളില്‍ നടപ്പിലാക്കി ഊറ്റം കൊള്ളുന്നു ....
ഇത്തവണ വായനാ വസന്തം പരിപാടിയ്ക്ക് രൂപം നല്‍കിയപ്പോള്‍ ഞങ്ങള്‍ മുഴുവന്‍ ആശ്രയിച്ചത് ചൂണ്ടുവിരലിനെയാണ് ... വായനയുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റും വായിച്ചു നോക്കി . അധ്യാപകരുമായി ചര്‍ച്ച ചെയ്തു . വായനാ പ്രവര്‍ത്തനങ്ങള്‍ നന്നായി മുന്നേറുന്നു .....
താഴെ കാണുന്ന ടീച്ചിംഗ് മാന്വല്‍ കാണുക .....
അതില്‍ മികച്ച വായനക്കാരെ അംഗീകരിക്കാന്‍ ഒരു ശ്രമം എങ്ങനെയെന്ന് വിവരിക്കുന്നു .... കൂട്ടുകാരിലെ വായനാ പ്രതിഭയ്ക്ക് ഒരു വിളിപ്പേര് നല്‍കണം ... അതിന് ഈ ബ്ലോഗ് കാണുന്നവരുടെ നിര്‍ദ്ദേശം കൂടി ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു....
അവ കൂട്ടുകാരുടെ മുന്നില്‍ അവതരിപ്പിക്കും അതില്‍ നിന്നും പേര് തെരഞ്ഞെടുക്കാനുള്ള അവകാശം അവര്‍ക്ക് തന്നെ നല്‍കും ....
ഈ ചിന്തകള്‍ ഞങ്ങളില്‍ നിറച്ച ചൂണ്ടുവിരലിന് നന്ദി ....
സ്വയം വിലയിരുത്തലിന് ഒരു പ്രവര്‍ത്തനം കൂടി...
ഞങ്ങള്‍ കുറെ ചുവന്ന പേനകള്‍ വാങ്ങി .... അവ ക്ലാസ്സില്‍ സൂക്ഷിക്കും . ക്ലാസ്സിലെ വായനാ ലേഖന പ്രവര്‍ത്തനങ്ങളില്‍ എഡിറ്റിങ്ങിനു വേണ്ടി ഇവ ഉപയോഗിക്കും .... എഴുതിയ ഓരോ വരിയും പരിശോധിക്കണം . തെറ്റില്ലെങ്കില്‍ ശരിയിടാം . തെറ്റാണെങ്കില്‍ ചുവന്ന പേന ഉപയോഗിച്ച് തിരുത്താം . ചില വിരുതന്മാര്‍ സ്വയം പെന്‍സില്‍ കൊണ്ട് എഴുതിയത് ആരും കാണാതെ ശരിയാക്കി ശരിയിട്ട് വയ്ക്കും .... ഞങ്ങളുടെ ലക്‌ഷ്യം രണ്ടായാലും നേടുമെന്ന് അവര്‍ അറിയുന്നില്ലല്ലോ ....
പോസ്റ്റര്‍ രചന ഇങ്ങനെയും...
ഞങ്ങളുടെ സ്കൂളിന് മുന്നില്‍ ഉണങ്ങിയ ഒരു മരം നില്‍ക്കുന്നു ... അതിന്‍റെ അപകടം നിരവധി തവണ അധികാരികളെ അറിയിച്ചിരുന്നു. നാട്ടുകാരെ ഈ അപകടം അറിയിക്കാന്‍ കൂട്ടുകാര്‍ തയ്യാറാക്കിയ പോസ്റ്റര്‍ വായനയ്ക്കുള്ള ഉപകരണം കൂടിയായി
മലാല ദിനം ആചരിച്ചു ....
കൂട്ടുകാര്‍ക്ക് അഭിമാനവും മാതൃകയുമായ മലാല യൂസഫ് സായിയുടെ അനുഭവങ്ങള്‍ , പോരാട്ടങ്ങള്‍ , പുസ്തകങ്ങള്‍ എന്നിവ കൂട്ടുകാരെ പരിചയപ്പെടുത്താന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി
കഴിഞ്ഞ ആഴ്ചയില്‍ ജന്മദിനം ആഘോഷിച്ച കൂട്ടുകാരന്‍
ക്ലാസ്സിനൊരു മരം
അതിയന്നൂര്‍ കൃഷിഭവനില്‍ നിന്നും ഞങ്ങള്‍ക്ക് 5 മരങ്ങള്‍ ലഭിച്ചു . അവ 5 ക്ലാസ്സുകള്‍ക്കായി നല്‍കി . ഈ മരത്തിന്‍റെ വിശേഷങ്ങള്‍ കൂട്ടുകാര്‍ സ്വന്തം ഡയറിയില്‍ കുറിക്കും ... ഞങ്ങളുമായി പങ്കു വയ്ക്കും . ഞങ്ങള്‍ പറയാതെ തന്നെ അവയെ പരിപാലിക്കും തീര്‍ച്ച ...

No comments:
Post a Comment