സിനിമയുടെ ജാലകംതുറന്നു ..... കൂട്ടുകാര്‍ക്കായി
നല്ല സിനിമകള്‍ കാണാനും അത് ആസ്വദിക്കാനും ഉള്ള കഴിവ് കൂട്ടുകാരില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്‌ഷ്യം മുന്‍നിര്‍ത്തി ചുണ്ടവിളാകം എല്‍ പി സ്കൂളില്‍" ജാലകം" ഡോക്കുമെന്ററി ഫെസ്റ്റിവലിന് തുടക്കമായി .... ഫെസ്റ്റിവല്‍ ബഹുമാനപ്പെട്ട ബാലരാമപുരം എ ഇ ഓ ശ്രീ ഹൃഷികേശ് സാര്‍ ഉദ്ഘാടനം ചെയ്തു . 2014 ഒക്റ്റോബര്‍ 20 മുതല്‍ 25 വരെയാണ് പ്രസ്തുത ഫെസ്റ്റ് നടക്കുന്നത് . എന്നും ഉച്ചയ്ക്ക് ഒന്നുമുപ്പതിനാണ് കൂട്ടുകാര്‍ സിനിമ കാണുന്നത്
പ്രവര്‍ത്തനം ഇങ്ങനെ.....
അധ്യാപിക ഒരു കഥ പറയുന്നു ...
" നല്ലപെട്ടി "ഇത്മനോഹരമായ ഒരു കൊച്ചു ഗ്രാമത്തിന്‍റെ പേരാണ് . ഈ ഗ്രാമത്തിലേയ്ക്ക് അന്നും പതിവുപോലെ ബലൂണ്‍കാരന്‍ എത്തി . സൈക്കിളില്‍ നിറയെ വിവിധ വര്‍ണ്ണങ്ങളിലുള്ള ബലൂണുകള്‍ വീര്‍പ്പിച്ചുകെട്ടിയാണ് അയാളുടെ വരവ് . ബലൂണ്‍കാരന്‍ ദൂരെ നിന്ന് വരുമ്പോഴേ കുട്ടികള്‍ക്കറിയാം . ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിച്ചുകൊണ്ടാണ് അയാളുടെ വരവ് . അത് കേള്‍ക്കുന്നപാടെ കുട്ടികള്‍ ഓടിക്കൂടും . പിന്നെ വിലപേശലും വാങ്ങലുമായി .... അന്നും അനിക്കുട്ടന്‍ ബലൂണ്‍കാരന്‍റെ അടുത്തെത്തി . അവനു പച്ചനിറത്തിലുള്ള ഒരു ബലൂണ്‍ നന്നായി ഇഷ്ട്ടപ്പെട്ടു . അവനതിന്റെ വില ചോദിച്ചു . " അഞ്ചു രൂപ " ബലൂണ്‍കാരന്‍ പറഞ്ഞു . അതും കേട്ട് കൊണ്ട് അവന്‍ വീട്ടിലേയ്ക്ക് ഓടി . അമ്മ അടുത്ത വീട്ടിലെ വീടുപണി കഴിഞ്ഞ് എത്ത്തിയിട്ടുണ്ടായിരുന്നില്ല ....
അമ്മയെ കാത്തു അവനിരുന്നു .അക്ഷമയോടെ .... അമ്മ വന്നു . അമ്മയോടവന്‍ പച്ച ബലൂണിനെ കുറിച്ച് പറഞ്ഞു . അവനു ഇതൊക്കെ പറയാന്‍ അമ്മ മാത്രമേയുള്ളൂ .അവന്‍റെ ആവശ്യം കേട്ട് അമ്മ ദേഷ്യം കൊണ്ട് ഉറഞ്ഞുതുള്ളി " ഇവിടെ അരി വാങ്ങാന്‍ പൈസയില്ല പിന്നെയാണ് ബലൂണ്‍ " " അടി വേണ്ടെങ്കില്‍ മര്യാദയ്ക്ക് എവിടെയെങ്കിലും പോയി അടങ്ങിയിരുന്നോ ..." അമ്മയുടെ ശകാരം അവനെ നിശബ്ദനാക്കി ..... ഒന്നും മിണ്ടാതെ അവന്‍ ഒരു മൂലയില്‍ പോയിരുന്ന് ബുക്ക് തുറന്നു ... അറിയാതെ അവന്‍റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ തുള്ളികള്‍ നോട്ടുബുക്കിലെ അക്ഷരങ്ങളില്‍ വീണു പടര്‍ന്നു .
അമ്മയ്ക്കും സങ്കടമായി . അമ്മ പതുക്കെ അടുത്ത് വന്നു അവനെ ചേര്‍ത്ത് പിടിച്ചു . അവര്‍ പറഞ്ഞു " മിട്ടായി വാങ്ങാന്‍ ഇനി മുതല്‍ അമ്മ നല്‍കുന്ന അമ്പത് പൈസ ചേര്‍ത്ത് വയ്ക്കണം ..അങ്ങനെ നമുക്ക് ബലൂണ്‍ വാങ്ങാം " . അവനു സന്തോഷമായി . അവനും അമ്മയും ആഹാരം കഴിച്ച് കിടന്നു . നേരം പുലര്‍ന്നു .........
കഥയുടെ ബാക്കി ഭാഗം പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കി
അനുയോജ്യമായ ചിത്രങ്ങള്‍ വരച്ചു
ജാലകം പരിപാടി അവതരിപ്പിച്ചു . അതിനു വേണ്ടി പോസ്റ്റര്‍ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ചു .
പോസ്റ്ററില്‍ ചേര്‍ക്കേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു .
തുടര്‍ന്ന് നേരത്തെ കേട്ട /പൂര്‍ത്തിയാക്കിയ കഥയുമായി ബന്ധപ്പെട്ട ഒരു സിനിമ കാണാം എന്ന ആമുഖത്തോടെ "പച്ചബലൂണ്‍" സിനിമ പ്രദര്‍ശിപ്പിക്കുന്നു .
സിനിമ കണ്ടശേഷം ചര്‍ച്ച
കുറിപ്പും തയ്യാറാക്കി . ആദ്യ ദിവസമായതുകൊണ്ട് സമയം കൂടുതല്‍ എടുത്തു . അടുത്ത ദിവസം അര മണിക്കൂര്‍ കൊണ്ട് പ്രദര്‍ശനവും ചര്‍ച്ചയും കഴിഞ്ഞു. ഫോക്കസ് പരിപാടിയുടെ ഭാഗമായി ആസൂത്രണം ചെയ്തതാണ് ഈ പ്രവര്‍ത്തനം . ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ ശ്രീമതി സന്ധ്യ ടീച്ചറിന്റെ മുഴുവന്‍ സമയ സഹായം ഈ പ്രവര്‍ത്തന വിജയത്തിനു തുണയായി .....

- തലക്കെട്ട് ?
- ചിത്രത്തിന്റെ സ്ഥാനം ?
- വിശദീകരണം ചേര്‍ക്കേണ്ടതുണ്ടോ ? അക്ഷരങ്ങളുടെ വലിപ്പം ?
- ലേ ഔട്ട്
തുടര്‍ന്ന് നേരത്തെ കേട്ട /പൂര്‍ത്തിയാക്കിയ കഥയുമായി ബന്ധപ്പെട്ട ഒരു സിനിമ കാണാം എന്ന ആമുഖത്തോടെ "പച്ചബലൂണ്‍" സിനിമ പ്രദര്‍ശിപ്പിക്കുന്നു .
സിനിമ കണ്ടശേഷം ചര്‍ച്ച
- നിങ്ങള്‍ എഴുതി പൂര്‍ത്തിയാക്കിയ കഥയും സിനിമയുടെ രംഗങ്ങളും താരതമ്യം ചെയ്യൂ ....
- കേട്ട കഥയിലെ രംഗങ്ങള്‍ അതേപോലെ പകര്‍ത്താന്‍ സിനിമയിലൂടെ കഴിഞ്ഞിട്ടുണ്ടോ ?
- കഥാപാത്രങ്ങളില്‍ ഏറ്റവും ഇഷ്ട്ടപ്പെട്ടത് ആരെ ? എന്തുകൊണ്ട് ?
- കഥയാണോ സിനിമയാണോ കൂടുതല്‍ ഇഷ്ട്ടപ്പെട്ടത് ? എന്തുകൊണ്ട് ?
- ഇഷ്പ്പപ്പെട്ട രംഗം ?
- ഈ സിനിമയ്ക്ക് യോജിച്ച മറ്റൊരു പേര് ?
- സിനിമ കണ്ടപ്പോള്‍ മനസ്സില്‍ എന്ത് തോന്നി ?
കുറിപ്പും തയ്യാറാക്കി . ആദ്യ ദിവസമായതുകൊണ്ട് സമയം കൂടുതല്‍ എടുത്തു . അടുത്ത ദിവസം അര മണിക്കൂര്‍ കൊണ്ട് പ്രദര്‍ശനവും ചര്‍ച്ചയും കഴിഞ്ഞു. ഫോക്കസ് പരിപാടിയുടെ ഭാഗമായി ആസൂത്രണം ചെയ്തതാണ് ഈ പ്രവര്‍ത്തനം . ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ ശ്രീമതി സന്ധ്യ ടീച്ചറിന്റെ മുഴുവന്‍ സമയ സഹായം ഈ പ്രവര്‍ത്തന വിജയത്തിനു തുണയായി .....
No comments:
Post a Comment