കഥപറയും മുത്തശ്ശി .......
കഥകള്‍ കേള്‍ക്കാനും കഥകള്‍ പറയാനും കൂട്ടുകാര്‍ക്ക് ഇഷ്ട്ടമാണ് ....നന്മ നിറഞ്ഞ കഥകളിലൂടെ കുഞ്ഞുമനസ്സിലെ കുഞ്ഞുസ്വപ്‌നങ്ങള്‍ ഇതള്‍വിടര്ത്താനുള്ള ശ്രമമാണ് കഥോത്സവത്തിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത് . അതിന്‍റെ ആദ്യപടിയായി ആദ്യം ചെയ്തത് സ്കൂള്‍ ലൈബ്രറിയിലെ കഥാപുസ്തകങ്ങള്‍ കണ്ടെത്തലാണ് . ഇവ തരം തിരിച്ചു . കുട്ടിക്കഥകള്‍ , ജീവികളുമായി ബന്ധപ്പെട്ടവ , ചരിത്ര കഥകള്‍ ....... തുടര്‍ന്ന്‍ പുസ്തക പ്രദര്‍ശനം നടത്തി ... കഥാപുസ്തകങ്ങള്‍ കൂട്ടുകാരെ പരിചയപ്പെടുത്തി .
കഥ പറയാന്‍ കഥ മുത്തശ്ശിമാരെ കണ്ടെത്താനുള്ള ശ്രമമാണ് പിന്നീട് നടന്നത് ..... ആദ്യം കൂട്ടുകാരുടെ മുന്നിലെത്തിയത് റിട്ടയര്‍ ചെയ്ത അധ്യാപികയായ ശ്രീമതി വിജയലക്ഷ്മിയമ്മ ടീച്ചറാണ് . ടീച്ചറിനോട് കഥോത്സവത്തെ കുറിച്ച് മുന്‍കൂട്ടി ചര്‍ച്ചചെയ്തിരുന്നു .
കുട്ടികളോട് അനൗപചാരികമായി വര്‍ത്തമാനം പറഞ്ഞുകൊണ്ടാണ് ടീച്ചര്‍ കഥയിലേയ്ക്ക് കടന്നത് . കഥ പറഞ്ഞുതുടങ്ങിയപ്പോള്‍ തന്നെ കൂട്ടത്തില്‍ ഒരു കുസൃതി ഓര്‍മ്മിപ്പിച്ചു ..." അയ്യേ ..... സ്വാഗതം പറയാന്‍ മറന്നുപോയി " ഒരു കൂട്ടുകാരി സ്വാഗതം പറഞ്ഞു .
ഭീമന്റെയും ബകന്റെയും കഥ , ഗുരുവിനെ കൊല്ലാന്‍ ശ്രമിച്ച സുകുമാരന്‍റെ കഥ ...... കഥകളിങ്ങനെ നീണ്ടു ......ഒന്നര മണിക്കൂര്‍ കാതുകൂര്‍പ്പിച്ച് കൂട്ടുകാരിരുന്നു . അധ്യാപന ജീവിതത്തിന്‍റെ അനുഭവ തീവ്രതയില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത കഥ പറയാനുള്ള കഴിവ് മാറ്റുരയ്ക്കുന്നതിനുള്ള ഒരവസരം കൂടിയായി ടീച്ചറിന് ഈ അനുഭവം .....
ടീച്ചറിന് വേണ്ടി കൂട്ടുകാര്‍ അവരുടെ കലാപ്രകടനങ്ങള്‍ പുറത്തെടുത്തു
സ്കൂള്‍ വിടുന്നതിന് മുമ്പ് വിജയലക്ഷ്‌മി ടീച്ചര്‍ ഇങ്ങനെ കുറിച്ചു.....
"കഥോത്സവം 2014 കഥപറയല്‍ പരിപാടിയില്‍ പങ്കെടുത്തു . വര്‍ഷങ്ങള്‍ക്ക് ശേഷം കൂട്ടുകാരോട് കഥ പറയാന്‍ കിട്ടിയ അവസരം ഓരോ റിട്ടയേര്‍ഡ് അധ്യാപിക എന്ന നിലയില്‍ ശരിക്കും ആസ്വദിച്ചു ... തീരെ ചെറിയ കുട്ടികള്‍ വളരെ ആകാംക്ഷയോടെയും ശ്രദ്ധയോടെയും കഥ കേട്ടിരുന്നു . അതിലെ ഗുണപാഠങ്ങളും അറിവുകളും അവര്‍ ആവര്‍ത്തിച്ചു . എനിക്ക് സ്വാഗതവും കൃതഞ്ഞതയും പറഞ്ഞത് കുട്ടികള്‍ തന്നെ . അവരുടെ കുഞ്ഞുവാക്കുകള്‍ എന്നെ പഴയ കാല അധ്യാപന ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടുപോയി . മനസ്സിന് തണുപ്പേകിയ ഈ അനുഭവം എനിക്ക് ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല .... എല്ലാ വിധ ആശംസകളും ..... "

കഥോത്സവത്തോടുളള കുട്ടികളുടെ പ്രതികരണപുസ്തകം തയ്യാറാക്കണം
ReplyDelete