ശാന്തചേച്ചിയും
ടീച്ചറായി.........
കൂട്ടുകാര്‍ക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നത്
ശ്രീമതി ശന്താകുമാരിയാണ് . ശാന്തചേച്ചിയെന്നാണ് കൂട്ടുകാര്‍ സ്നേഹത്തോടെ
കൂട്ടുകാര്‍ അവരെ വിളിക്കുക . രണ്ടാംക്ലാസ്സിലെ കൂട്ടുകാര്‍ക്ക് സാലഡ്
തയ്യാറാക്കണം .... അതിന് അവര്‍ ശാന്തചേച്ചിയെ ചോദ്യങ്ങളുമായി സമീപിച്ചു . തികഞ്ഞ
അവധാനതയോടെ ചേച്ചി കാര്യങ്ങള്‍ കൂട്ടുകാര്‍ക്ക് പറഞ്ഞു കൊടുത്തു .അവര്‍ അത്
കുറിച്ചെടുത്തു . പിന്നെ സലാഡ് ഉണ്ടാക്കുന്ന തിരക്കിലായി .
ഉച്ചയ്ക്ക് ഊണിനൊപ്പം
രണ്ടാം ക്ലാസ്സിലെ കൂട്ടുകാരുടെ സമ്മാനമായി ഒരു വിഭവം കൂടി റെഡി ......
നടന്ന പ്രവര്‍ത്തനങ്ങള്‍
- ചോദ്യാവലി തയ്യാറാക്കല്‍ , അഭിമുഖം.....
- നിര്‍മ്മാണഘട്ടങ്ങള്‍ ചര്‍ച്ച
- സാലഡ്‌നിര്‍മ്മാണസാമഗ്രികള്‍ കണ്ടെത്തല്‍ , പരിചയപ്പെടല്‍
- സലാഡ് നിര്‍മ്മാണം
- സലാഡ് - സവിശേഷതകള്‍ കണ്ടെത്തല്‍
- കുറിപ്പ് തയ്യാറാക്കല്‍ , പതിപ്പ്
ക്ലാസ്സിലൊരു കളിപ്പാട്ടക്കട
ഗണിതപഠനത്തിന് വേണ്ടി
കളിപ്പാട്ടക്കടയോരുക്കി രണ്ടാം തരത്തിലെ കൂട്ടുകാര്‍ .... കളിപ്പാട്ടങ്ങള്‍ അവര്‍
തന്നെ കൊണ്ട് വന്നു . കടയുണ്ടാക്കി ..... തുടര്‍ന്ന് ഓരോന്നിനും വില നിശ്ചയിച്ചു .
പുതിയ പ്രായോഗികപ്രശ്നങ്ങള്‍ കണ്ടെത്തലും അത് നിര്‍ധാരണം ചെയ്യലുമായി ഗണിതപഠനം
മുന്നേറി ....
കായിക മതസരങ്ങള്‍
നടന്നു.....
ഒന്നുമുതല്‍ നാല് വരെ
ക്ലാസ്സുകളിലെ കായികപ്രതിഭകളെ കണ്ടെത്താനുള്ള വിവിധ മതസരങ്ങള്‍ നടന്നു .
അധ്യാപകരുടെ നേതൃത്വത്തില്‍ ഓട്ടം,ലോങ്ങ്‌ജമ്പ്,പുന്നക്കപെറുക്കല്‍ എന്നീ
മത്സരങ്ങള്‍ കൂട്ടുകാര്‍ക്ക് വേണ്ടി നടന്നു . കൂട്ടുകാര്‍ ആവേശപൂര്‍വം
മത്സരങ്ങളില്‍ പങ്കെടുത്തു
ചങ്ങാതിതത്തയുമൊത്ത്....
ഒന്നാം ക്ലാസ്സിലെ
കൂട്ടുകാരുടെ പഠനത്തിന്‍റെ വഴികാട്ടിയാണ് ചങ്ങാതിതത്ത...... വിവിധ പ്രവര്‍ത്തനങ്ങള്‍
ക്ലാസ്സ് മുറിയില്‍ ഇതള്‍വിരിയുന്നത് ചങ്ങാതിതത്ത എന്ന കഥാപാത്രത്തിലൂടെയാണ്......
തത്തയുടെ
ചിത്രം വരച്ചും വെട്ടിയോട്ടിച്ചും അറിവ്നിര്‍മ്മാണത്തിന്റെ സാക്ഷിയായി മാറുന്നു ഈ
തത്തക്കുഞ്ഞ് ....
പഠനത്തിന്റെ ഭാഗമായി ക്ലാസ്സില്‍ രൂപപ്പെട്ട വിവിധ ചാരട്ടുകളിലും
തത്ത സാക്ഷിയാകുന്നു .....
ശാന്തേച്ചിയും ടീച്ചറായി എന്നല്ല ടീച്ചറാണ് എന്നായിരുന്നു വേണ്ടിയിരുന്നത്. നല്ല പ്രവര്‍ത്തനം. മഴവില്ല് ശരിക്കും മഴവില്ലാണ്. കൂടുതല്‍ ക്ലാസനുഭവങ്ങള്‍ പ്രതീക്ഷിക്കുന്നു.ആശംസകള്‍
ReplyDelete