സ്നേഹത്തിന്‍റെ സന്ദേശം
വിളംബരം ചെയ്യുന്ന ക്രിസ്മസ്
വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന പരിപാടികളോടെയാണ് ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ക്ലാസ്സ് മുറികളില്‍ പുല്‍ക്കൂടും നക്ഷത്ര വിളക്കുകളും ക്രിസ്മസ് ട്രീയുമോരുക്കി കൂട്ടുകാര്‍ സന്തോഷപൂര്‍വ്വം ആഘോഷ പരിപാടികളില്‍ പങ്കെടുത്തു .
പ്രഥമാധ്യാപകന്‍ ക്രിസ്മസ് സന്ദേശം നല്‍കി . യേശുക്രിസ്തുവിനെ കുറിച്ചുള്ള നന്മ നിറഞ്ഞ കഥകള്‍ അവതരിപ്പിച്ചുകൊണ്ട് വിശിഷ്ട അതിഥിയായി എത്തിയ റവ ഫാദര്‍ മിശിഹാദാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു ....
കൂട്ടുകാരുടെ വിവിധ കലാപരിപാടികളും സ്നേഹ വിരുന്നും നടന്നു .
പ്രഥമാധ്യാപകന്‍ നല്‍കിയ ക്രിസ്മസ് ദിന സന്ദേശത്തില്‍ നിന്ന്‍.....
പ്രിയപ്പെട്ട കൂട്ടുകാരേ .....
വീണ്ടുമൊരു ക്രിസ്മസ്ദിനം കൂടി ...... സ്നേഹത്തിന്‍റെ സഹനത്തിന്‍റെ
വിലയേറിയ പാഠങ്ങള്‍ നമ്മുടെ മനസ്സിലേയ്ക്ക് ആവാഹിക്കുന്ന നന്മയുടെ ദിനം ....ഈ
ദിവസത്തെ കുറിച്ച് ഓര്‍ക്കാന്‍ എനിക്ക് നന്മ നിറഞ്ഞ ചില നല്ല ഓര്‍മ്മകള്‍
ഉണ്ട്.....
എന്‍റെ കുഞ്ഞുനാളില്‍ എന്‍റെ വീട്ടിനടുത്തുള്ള പള്ളിയിലെ സ്ഥിരം
സന്ദര്‍ശകനായിരുന്നു ഞാന്‍ ... കൗതുകത്തോടെ അവിടെ നടക്കുന്ന പ്രാര്‍ഥനകളിലും
ചടങ്ങുകളിലും ഞാനും പങ്കെടുത്തിരുന്നു . മറ്റു മത വിഭാഗങ്ങളിലെ കുട്ടികളെ
പള്ളിയില്‍ നടത്തിയിരുന്ന വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അന്ന്
അനുവദിച്ചിരുന്നു . എന്‍റെ അച്ഛനും അമ്മയ്ക്കും അത് സമ്മതവുമായിരുന്നു ...
അങ്ങനെ വളര്‍ന്നത് കൊണ്ടാകണം മറ്റു മതങ്ങളെ കുറ്റപ്പെടുത്താതെ
നല്ലത് മാത്രം കാണുന്ന ഒരു മനസ്സും സംസ്ക്കാരവും എനിക്ക് സ്വായത്തമായത് .പില്‍ക്കാലത്ത്
ബൈബിള്‍ മുഴുവന്‍ വായിക്കാനും പഠിക്കാനും അതിലെ നന്മകളെ കുറിച്ച് ചിന്തിക്കാനും
അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും കൂടി കഴിഞ്ഞത് അത് കൊണ്ടാണ് ... ഇന്ന് മതങ്ങള്‍
തമ്മില്‍ പരസ്പരം മല്ലടിക്കുന്ന കാഴ്ചകളാണ് നമുക്ക് ചുറ്റും ..... മതത്തിന്‍റെ
യഥാര്‍ഥലക്‌ഷ്യം തിരിച്ചറിയാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് .....
ഒരു മനുഷ്യനായി മാറുന്നതിന് ഏറ്റവും നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളില്‍
എപ്പോഴും നിങ്ങള്‍ ഏര്‍പ്പെടണം . ബൈബിള്‍ വായിച്ചത് കൊണ്ടോ ... പള്ളിയില്‍ പോയത്
കൊണ്ടോ ഞാന്‍ വിശ്വസിക്കുന്ന മതം മോശമാണെന്ന് എനിക്ക് തോന്നിയിട്ടില്ല ... തികഞ്ഞ
ഒരു ഈശ്വര വിശ്വാസിയായി ഞാന്‍ എന്നും തുടരുന്നു ... പക്ഷേ മതവുമായി ബന്ധപ്പെട്ട
അന്ധവിശ്വാസങ്ങളില്‍ എനിക്ക് തീര്‍ത്തും എതിര്‍പ്പാണ് . മനുഷ്യനെ പറ്റിക്കാനുള്ള
ഒരു മാര്‍ഗ്ഗമായോ കച്ചവടം നടത്താനുള്ള ഒരു ഉപകരണമായോ മതത്തെ ഉപയോഗിക്കാന്‍ പാടില്ല
.....
യേശുക്രിസ്തു മഹാനായ ദൈവപുത്രനാണ് .... ഒരു യഥാര്‍ഥ മനുഷ്യന്‍
എങ്ങനെ ആയിരിക്കണം എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ശ്രീയേശു ..... അതുകൊണ്ട്
യേശുവിന്‍റെ ജീവിതത്തെ കുറിച്ച് യഥാതഥമായി പഠിക്കണം ....
അദ്ദേഹത്തിന്‍റെ നന്മ നിറഞ്ഞ വാക്കുകള്‍ സ്വന്തം ജീവിതത്തിലേയ്ക്ക്
ചേര്‍ത്ത് വയ്ക്കണം .... നക്ഷത്രവിളക്കും പുല്‍ക്കൂടും ക്രിസ്മസ് പാപ്പയുമെല്ലാം
ആ ത്യാഗത്തിന്‍റെയും സ്നേഹത്തിന്റെയും ഓര്‍മ്മപ്പെടുത്തലുകളായി മാറണം ....
ഇന്നലെ
എന്‍റെവീട്ടിലും ക്രിസ്മസ്കരോള്‍ സംഘം വന്നിരുന്നു . അവരുടെ പാട്ടുകളിലും പ്രാര്‍ഥനകളിലും
ഞാനും പങ്കുചേര്‍ന്നു . മനുഷ്യനന്മ വിളംബരംചെയ്യുന്ന അത്തരം ചടങ്ങുകളില്‍
പങ്കെടുക്കാന്‍ ഒരു മടിയും ഞാന്‍ കാട്ടാറില്ല ....
മതപരമായ
സഹിഷ്ണുത വച്ച് പുലര്‍ത്തുന്ന ജനാധിപത്യബോധമുള്ള കൂട്ടുകാരായി മാറാന്‍ ക്രിസ്മസ്
ആഘോഷങ്ങളില്‍ മതജാതി ഭേദമില്ലാതെ പങ്കെടുക്കുന്നതിലൂടെ എന്‍റെ കൂട്ടുകാര്‍ക്ക്
കഴിയട്ടെ .....പള്ളികളും ക്ഷേത്രങ്ങളും മോസ്ക്കുകളും ഇത്തരത്തില്‍ ജനാധിപത്യ
വേര്തിരിവില്ലാത്ത സ്നേഹ സന്ദേശങ്ങള്‍ കൈമാറുന്ന സ്ഥാപനങ്ങളായി മാറട്ടെ ....
നമ്മുടെ
വിദ്യാലയത്തില്‍ നടക്കുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ അതിനുവേണ്ടിയുള്ള നല്ല മാതൃകയായി
മാറട്ടെ ....
അനീതിക്കെതിരെ ചാട്ടവാര്‍ ഉയര്‍ത്തിയ .......
തന്‍റെ ജീവത്യാഗംകൊണ്ട് മനുഷ്യന്‍റെ പാപങ്ങള്‍ തുടച്ചു നീക്കാന്‍
ശ്രമിച്ച .....
സ്നേഹത്തിന്‍റെ ഭാഷയിലൂടെ മനുഷ്യനെ മനുഷ്യത്വമുള്ളവരാക്കി മാറ്റിയ
....
യേശുക്രിസ്തുവിന്റെ ജന്മദിനം പ്രതീക്ഷയുടെ ദിനമായി മാറട്ടെ ....
എല്ലാ എന്‍റെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും ക്രിസ്മസ്ദിന ആശംസകള്‍
ഒരിക്കല്‍ കൂടി നേരുന്നു ...
നമസ്തേ ....
No comments:
Post a Comment