Thursday, 18 February 2016

പഠനപ്രവര്‍ത്തനങ്ങള്‍

കൊച്ചിങ്ങയും പഠനോപകരണമാകുന്നു 


       പ്രീ പ്രൈമറി ക്ലാസ്സുകളില്‍ വൈവിധ്യമാര്‍ന്ന പഠന പ്രവര്‍ത്തനങ്ങളാണ് കൂട്ടുകാര്‍ക്ക് നല്‍കുന്നത് ... നിറയെ കളിപ്പാട്ടങ്ങള്‍ ... കൊച്ചിങ്ങയില്‍ വണ്ടി ഉണ്ടാക്കി സംഖ്യാബോധത്തിന്‍റെ ബാലപാഠങ്ങള്‍ പിന്നിടുകയാണ് കൂട്ടുകാര്‍ ....


      ചിത്ര കാര്‍ഡുകളും ഈര്‍ക്കിലില്‍ തീരത്ത ചിത്ര പോസ്റ്ററുകളും പഠനത്തിന്റെ പുതുവഴികള്‍ തുറക്കുന്നു 

ജന്മദിന സമ്മാനങ്ങള്‍ 



     കഴിഞ്ഞ ദിവസം രണ്ടു കൂട്ടുകാര്‍ അവരുടെ ജന്മദിനങ്ങള്‍ വിദ്യാലയത്തില്‍ കൂട്ടുകാരോടൊപ്പം ആഘോഷിച്ചു ....യു കെ ജി ക്ലാസ്സിലെ അരുണും രണ്ടാം ക്ലാസ്സിലെ ആദര്‍ശും ... പുതു വസ്ത്രങ്ങള്‍ അണിഞ്ഞ് സ്കൂളിലെത്തിയ അവര്‍ക്ക്‌ കൂട്ടുകാര്‍ ജന്മദിന ആശംസകള്‍ നേര്‍ന്നു ... മുത്തില്‍ നിന്നും വാങ്ങിയ പുസ്തകങ്ങള്‍ അവര്‍ ലൈബ്രറിയിലേയ്ക്ക് വേണ്ടി ടീച്ചര്‍മാര്‍ക്ക് കൈമാറി ....

മികവിന്‍റെ അവതരണത്തിന് സമ്മാനം 


      ബാലരാമപുരം ബി ആര്‍ സി യുടെ ആഭിമുഖ്യത്തില്‍ നടന്ന മികവ് അവതരണത്തിലും പ്രദര്‍ശനത്തിലും ഞങ്ങളുടെ വിദ്യാലയവും പങ്കെടുത്തു . വിദ്യാര്‍ഥി പ്രതിനിധികളായ സന്ധ്യ, സ്നേഹ, അധ്യാപകര്‍ , രക്ഷിതാക്കള്‍ എന്നിവര്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു 

No comments:

Post a Comment