കഥ പറയുന്ന ആന്‍റി
ദിവസവും രാവിലത്തെ വായനാ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം എസ് ആര്‍ ജി കൂടിച്ചേരല്‍ നടക്കും ... ഈ സമയം കൂട്ടുകാര്‍ സ്വയം പഠനപ്രവര്ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ് പതിവ് ... എസ് എസ് ജി അംഗങ്ങളും മറ്റു സ്റ്റാഫ് അംഗങ്ങളും അവര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി ഒപ്പം കൂടും ...
ഞങ്ങള്‍ ഗിരിജ ചേച്ചിയെന്നും കൂട്ടുകാര്‍ ആന്‍റിയെന്നും സ്നേഹത്തോടെ വിളിക്കുന്ന ഞങ്ങളുടെ വിദ്യാലയത്തിലെ നോണ്‍ ടീച്ചിംഗ് സ്റ്റാഫ് അംഗമായ ശ്രീമതി ഗിരിജ കുമാരി ഈ സമയം കൂട്ടുകാരെ ചുറ്റും ഇരുത്തി അവര്‍ക്ക് കഥകള്‍ വായിച്ചു കൊടുക്കും ....
ഓരോ ദിവസം ഓരോ കഥ ... അതാണ് പതിവ് .. ഒന്നാം തരത്തിലെ കൂട്ടുകാര്‍ തികഞ്ഞ അച്ചടക്കത്തോടെ കഥ കേള്‍ക്കാന്‍ കാത് കൂര്‍പ്പിച്ച് ചുറ്റും കൂടും ...
വായനയ്ക്ക് കൂട്ടായി ഓട്ടോ സുഹൃത്തും ...
ഞങ്ങളുടെ വിദ്യാലയത്തില്‍ ചില കൂട്ടുകാര്‍ ഓട്ടോയില്‍ ആണ് സ്കൂളിലേയ്ക്ക് വരുന്നത് ...ഓട്ടോ ഓടിക്കുന്നത് കൂട്ടുകാര്‍ കുട്ടന്‍ മാമന്‍ എന്ന്‍ സ്നേഹത്തോടെ വിളിക്കുന്ന ശ്രീ സുരേഷ് കുമാര്‍ ആണ് .. രാവിലത്തെ പത്ര വിതരണം കഴിഞ്ഞ ശേഷമാണ് അദ്ദേഹം ഓട്ടോയുമായി എത്തുന്നത് ... വിതരണത്തില്‍ മിച്ചം വരുന്ന പത്രങ്ങള്‍ ഞങ്ങളുടെ കൂട്ടുകാര്‍ക്ക് വായനയ്ക്കായി സ്നേഹത്തോടെ നല്‍കും ... വായനാവസന്തം പരിപാടിയ്ക്ക് കൂട്ടായി മാറുന്ന ശ്രീ സുരേഷ് കുമാറിന് നന്ദി ...
ചങ്ങാതിക്കൂട് ഒരുങ്ങുന്നു ..
വായനാവസന്തം പരിപാടി സമൂഹത്തിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടുള്ള പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ പ്രവര്‍ത്തന സംരംഭമായ ഓപ്പണ്‍ ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു ... മികച്ച ജന പിന്തുണയാണ് ഇക്കാര്യത്തില്‍ സമൂഹത്തില്‍ നിന്നും നമുക്ക് ലഭിക്കുന്നത് ...
ജോബിന്റെ സമ്മാനം
ജോബിന്റെ വീട്ടില്‍ നല്ല മധുരമൂറുന്ന ചക്ക പഴമുണ്ട് ... കഴിഞ്ഞ ദിവസം കൂട്ടുകാര്‍ക്ക് വലിയൊരു ചക്കപ്പഴവുമായിട്ടാണ് അവന്‍ സ്കൂളില്‍ എത്തിയത് ... സ്കൂളിലെ മുഴുവന്‍ കൂട്ടുകാര്‍ക്കും ചക്കപ്പഴം വിതരണം നടത്തി ... വീട്ടിലെ വിഭവങ്ങള്‍ ചുറ്റുമുള്ളവര്‍ക്കും സ്നേഹത്തോടെ വിതരണം നടത്തിയിരുന്ന കാലത്തെ കുറിച്ചുള്ള മധുരമുള്ള ഓര്‍മ്മ കൂടിയായി .. ജോബിന്റെ നന്മയുള്ള ഈ പ്രവൃത്തി ... ജോബിനെ സ്കൂള്‍ ലീഡര്‍ സ്നേഹ അസംബ്ലിയില്‍ വച്ച് അഭിനന്ദിച്ചു ...

No comments:
Post a Comment