Wednesday, 22 February 2017

പ്രഥമാധ്യാപകന്‍റെ ഡയറിക്കുറിപ്പ്‌

സര്‍ക്കാര്‍ സംവിധാനങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കാന്‍ വേറിട്ട വഴിയുമായി വിജിലന്‍സ്‌ വകുപ്പ് ....


അന്നും പതിവ് പ്രവര്‍ത്തനങ്ങളുമായി സ്മാര്‍ട്ട് ക്ലാസ് മുറിയിലായിരുന്നു ... ഓഫീസെവിടെ ... എന്ന ചോദ്യവുമായി ഒരു കൂട്ടം ചെറുപ്പക്കാരെത്തി . ഓഫീസില്‍ ആരെയും കാണാത്തത് കൊണ്ട് അവര്‍ പ്രഥമാധ്യാപകനെ അന്വേഷിച്ചു... കഴുത്തില്‍ ഷാളും ചുറ്റി നില്‍ക്കുന്ന എന്നെ കണ്ട്‌ അവര്‍ തിരക്കി ... ഞങ്ങള്‍ക്ക് പ്രിന്‍സിപ്പലിനെ കാണണം ...
ഞാന്‍ പറഞ്ഞു ..." ഞാന്‍ പ്രിന്‍സിപ്പലല്ല .. ഈ വിദ്യാലയത്തിലെ ഹെഡ്മാസ്റ്റര്‍ ആണ് . പുറത്ത് വരാത്ത എന്‍റെ ശബ്ദം കേട്ടിട്ട് അവര്‍ എന്‍റെ ശബ്ദത്തെയും അസുഖത്തെയും കുറിച്ച് ചോദിച്ചു ....
തിരുവനന്തപുരം വിജിലന്‍സ് വകുപ്പിലെ ഉദ്യോഗസ്ഥരെന്ന് അവര്‍ സ്വയം പരിചയപ്പെടുത്തി ...
അടുത്ത ചോദ്യം ഇങ്ങനെയായിരുന്നു.. " സാറിന്‍റെ വിദ്യാലയത്തിന് മറ്റു വിദ്യാലയങ്ങളില്‍ നിന്നും വ്യത്യസ്തമായി എന്ത് പ്രത്യേകതയാണ് ഉള്ളത് ....?
" അത് പറയേണ്ടത് ഞാനല്ല .. ഇവിടെ പഠിക്കുന്ന കൂട്ടുകാരും അവരുടെ രക്ഷിതാക്കളുമാണ് ..." ഈ ഉത്തരം അവര്‍ക്ക് നന്നായി ഇഷ്ട്ടപ്പെട്ടു ...
പിന്നെ അവര്‍ കൂട്ടുകാരുമായി സംവദിച്ചു . ക്ലാസ് പ്രവര്‍ത്തനങ്ങള്‍ , പഠന സംവിധാനങ്ങള്‍ എന്നിവ ഓരോന്നോരോന്നായി നോക്കികണ്ടു .
ഭരണപരമായ ഒരു രേഖയും അവര്‍ പരിശോധിച്ചില്ല ....താഴെ പറയുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തി ....

  • അക്കാദമിക മികവില്‍ കുട്ടികള്‍ എവിടെ നില്‍ക്കുന്നു ...?
  • എന്തൊക്കെ സവിശേഷമായ പഠന സംവിധാനങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നു ...?
  • അവയുടെ ആസൂത്രണവും ഏകോപനവും വിലയിരുത്തലും എങ്ങനെ ?
  • എങ്ങനെയാണ് ഈ മാറ്റങ്ങള്‍ സംഭവിച്ചത് ?
  • സ്ഥാപനത്തെ മികവിലേയ്ക്ക് നയിക്കാന്‍ ആവശ്യമായ കൂട്ടായ്മ സൃഷ്ട്ടിക്കാന്‍ കടന്നു പോയ വഴികള്‍ , തെളിവുകള്‍ എന്നിവ എന്തെല്ലാം ?

ഇങ്ങനെയുള്ള തികച്ചും അക്കാദമികമായ പുതുമയുള്ള ഒരു അന്വേഷണം ... ഈ വേറിട്ട രീതി എന്‍റെ മുപ്പതു വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ ആദ്യത്തേതാണ് ....
മൂന്നു പ്രാവശ്യം തുടര്‍ച്ചയായി അവരെന്‍റെ വിദ്യാലയത്തിലെത്തി . ഒരു ദിവസമൊഴികെ മറ്റു രണ്ടു ദിവസവും ഞാന്‍ ഉണ്ടായിരുന്നു ... ഒരു ദിവസം ആര്‍ സി സി യിലെ പതിവ് പരിശോധനയ്ക്ക് പോകേണ്ടി വന്നതിനാല്‍ അവരെ കാണാന്‍ കഴിഞ്ഞില്ല ...
എന്തിനാണ് ഇത്തരത്തില്‍ ഒരു പഠനവും കണ്ടെത്തലും അവര്‍ നടത്തിയത് .... ? കഴിഞ്ഞ ദിവസം അതിനുള്ള ഉത്തരവും എനിക്ക് ലഭിച്ചു .... സര്‍ക്കാര്‍ സംവിധാനങ്ങളെ ഉണര്‍ത്താന്‍ .... കരുത്തേകാന്‍ ... അഴിമതി വിമുക്തമാക്കാന്‍ കേരളത്തിലെ വിജിലന്‍സ് വകുപ്പ് മുന്നിട്ടിറങ്ങിയിരിക്കുന്നു ... പതിവ് പരിശീലനങ്ങളില്‍ നിന്നും വിഭിന്നമായി ഈ പരിശീലനത്തിന് ചില മാറ്റങ്ങള്‍ പ്രകടമായിരിക്കും .... കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളിലെ നന്മകള്‍ നേരിട്ട് കണ്ടെത്തി ആ മാതൃകകളെ മുന്‍നിര്‍ത്തിയുള്ള ഒരു പരിശീലനം . ഇവിടെ തെളിവാണ് പ്രധാനം ...


അതിനു ഞങ്ങളുടെ വിദ്യാലയവും മാതൃകയാകുന്നു എന്നത് അഭിമാനത്തിന് വക നല്‍കുന്നു . അഴിമതിയ്ക്കെതിരെ കേസെടുക്കലും ശിക്ഷിക്കലും അല്ല പ്രധാനം  അഴിമതി സംഭവിക്കാതെ നോക്കാനുള്ള മുന്‍ കരുതലുകളും ബോധവത്കരണവും നടപ്പിലാക്കലാണ് ...
അതിനു വേണ്ട നവീനമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി നടപ്പിലാക്കുന്ന ബഹുമാനപ്പെട്ട വിജിലന്‍സ് മേധാവി ശ്രീ ജേക്കബ് തോമസ്‌ സാറിന് ഞങ്ങളുടെ കുഞ്ഞു വിദ്യാലയത്തിന്റെ നന്ദി അറിയിക്കുന്നു ...

കേരളത്തിലെ വിജിലന്‍സ്  മേധാവിയ്ക്കൊപ്പം സ്കൂള്‍ ലീഡര്‍ സ്നേഹ


കഴിഞ്ഞ ആഴ്ച ജന്മ ദിനം ആഘോഷിച്ച കൂട്ടുകാര്‍ 


ജോബിന്‍ ക്ലാസ് മൂന്ന്‍ 

ജിതിന്‍ എസ് ലാല്‍ ക്ലാസ് നാല് 

സാന്റോ ക്ലാസ് ഒന്ന്‍ 

ആദര്‍ശ് ക്ലാസ് മൂന്ന്‍ 
സൂര്യ ക്ലാസ് രണ്ട്

Monday, 13 February 2017

സ്നേഹ സമ്മാനം

സിജിന്റെയും ചേച്ചിയുടെയും സ്നേഹസമ്മാനം 


അതിയന്നൂര്‍ കൃഷി ഭവനില്‍ നിന്നും കുറച്ച് പച്ചക്കറി വിത്തുകള്‍ നമുക്ക് ലഭിച്ചിരുന്നു . അത് കൂട്ടുകാര്‍ക്ക് വിതരണം ചെയ്തു . അവര്‍ നട്ടു വളര്‍ത്തിയ പച്ചക്കറികള്‍ വിളവെടുത്ത് തുടങ്ങിയിട്ടുണ്ട് . സിജിന്‍റെ വീട്ടില്‍ നിന്നും വിളവെടുത്ത കുറച്ച് ചീര ചേച്ചിയും അനുജനും ചേര്‍ന്ന് സ്കൂളിനു കൈമാറി 

കണ്ണടകള്‍ വിതരണം ചെയ്തു 

ജിഷ്ണുവിനെ കണ്ണട ധരിപ്പിക്കുന്ന ടീച്ചര്‍

കണ്ണട ലഭിച്ച ജയശ്രീയും ക്ലാസ് ടീച്ചറും 

കൂട്ടുകാരനെ തേടി വീട്ടിലേയ്ക്ക് .
..




ജിതിന്‍ കുറെ ദിവസം സ്കൂളില്‍ വന്നില്ല .... സുഖമില്ലാത്തത് കൊണ്ടാണ് എത്താന്‍ കഴിയാത്തത് ... അവനെ അന്വേഷിച്ച് കൂട്ടുകാര്‍ അവന്‍റെ വീട്ടിലെത്തി . കുറെ ദിവസങ്ങള്‍ക്ക് ശേഷം കൂട്ടുകാരെ നേരില്‍ കണ്ടപ്പോള്‍ അവന്‍റെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്ത തരത്തിലായിരുന്നു ...

Saturday, 28 January 2017

പൊതു വിദ്യാലയങ്ങള്‍ സാമൂഹ്യ നന്മയുടെ ഉറവിടങ്ങള്‍

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം


പൊതു വിദ്യാലയങ്ങളുടെ സംരക്ഷകരായി മാറേണ്ടത് വിദ്യാലയം നിലനില്‍ക്കുന്ന പ്രദേശത്തെ ജനങ്ങളും രക്ഷിതാക്കളുമാണ് ... ഇത് അവരുടെ കടമയും ഉത്തരവാദിത്വവും ആണെന്ന ബോധം നിലനിര്‍ത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തന പരിപാടികള്‍ നമ്മുടെ വിദ്യാലയത്തില്‍ 2017 ജനുവരി 27 ന് നടന്നു . 


സ്കൂളും പരിസരവും രക്ഷിതാക്കളും പൂര്‍വ വിദ്യാര്‍ഥികളും ചേര്‍ന്ന്‍ വൃത്തിയാക്കി ... പ്ലാസ്റ്റിക്ക് കുപ്പികളും കവറുകളും പെറുക്കി മാറ്റി ....
പ്ലാസ്റ്റിക് വിമുക്തമാക്കി 



പരസ്പരം കൈപിടിച്ച് ചങ്ങല തീര്‍ത്ത് സ്കൂളിന് അവര്‍ സംരക്ഷണ കവചമൊരുക്കി . പി റ്റി എ പ്രസിഡന്റ്  ശ്രീമതി അനിത പറഞ്ഞു കൊടുത്ത സംരക്ഷണ വാക്യങ്ങള്‍ അവര്‍ ഏറ്റു ചൊല്ലി ... 
സ്കൂള്‍ സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ അവര്‍ സ്കൂളിന്‍റെ മതില്‍കെട്ടില്‍ ഒട്ടിച്ചു 


റിപ്പബ്ലിക്ക് ദിനം 
ദേശീയ പതാക ഉയര്‍ത്തി പി റ്റി എ പ്രസിഡന്‍റ് ശ്രീമതി എസ് അനിത ആഘോഷങ്ങള്‍ക്ക്  തുടക്കം കുറിച്ചു ....  കൂട്ടുകാര്‍ ഓരോരുത്തരായി ആശംസകള്‍ നേര്‍ന്നു ... 



മൂന്നു കൂട്ടുകാരുടെ ജന്മദിനങ്ങള്‍ 

രണ്ടാം ക്ലാസ്സിലെ ആദിത്യന്‍ 
മൂന്നാം ക്ലാസ്സിലെ ജിഷ്ണു 


നാലാം ക്ലാസ്സിലെ ജിഷ്ണു 

Monday, 23 January 2017

ഗ്രാമ പഞ്ചായത്തിന്റെ സമ്മാനം

അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ നിറവുള്ള സമ്മാനം 

   കൂട്ടുകാര്‍ക്ക് വൃത്തിയുള്ള അടുക്കളയില്‍ ഭക്ഷണം പാകംചെയ്തു നല്‍കണമെന്ന ദൃഡനിശ്ചയത്തിന്റെ ഭാഗമായി അനുവദിച്ച അടുക്കള നവീകരണം , വിറകുപുര നിര്‍മ്മാണം , ചുറ്റുമതില്‍ നിര്‍മ്മാണം എന്നിവ പൂര്‍ത്തിയായി ... തറയോടു പാകി വൃത്തിയാക്കിയ അടുക്കളയുടെ പാലുകാച്ചല്‍ കര്‍മ്മം ഇന്ന് നടന്നു ... 
വായന മുറിയില്‍ നിന്നും ശ്രീമതി പ്രീതാരാജ് ടീച്ചര്‍ കത്തിച്ചു നല്‍കിയ ദീപം സ്കൂള്‍ ലീഡര്‍ സ്നേഹ ഏറ്റുവാങ്ങി കൂട്ടുകാരുടെ അകമ്പടിയോടെ നവീകരിച്ച അടുക്കളയില്‍ എത്തിച്ചു . 



അവിടെയുണ്ടായിരുന്ന നിലവിളക്കിലേയ്ക്ക് പി റ്റി എ പ്രസിഡന്‍റ് ശ്രീമതി അനിത , ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള അധ്യാപിക ശ്രീമതി അനിത ടീച്ചര്‍ , ശ്രീമതി ഗിരിജ , ശ്രീമതി ശാന്തി എന്നിവര്‍ ചേര്‍ന്ന്‍ ദീപം പകര്‍ന്നു ...


നിലവിളക്കില്‍ നിന്നും അടുപ്പിലേയ്ക്ക് തീ പകര്‍ന്ന് ഉദ്ഘാടന ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ...


കൂട്ടുകാര്‍ക്ക് ഇന്ന്‍ പാല്‍പ്പായസവും വച്ച് നല്‍കി ....
ഉച്ചഭക്ഷണത്തിന്റെ മെനു തീരുമാനിക്കാനുള്ള അവകാശം ഇപ്പോള്‍ കൂട്ടുകാര്‍ക്ക് നല്‍കിയിട്ടുണ്ട് ... അവര്‍ പറയുന്ന വിഭവങ്ങള്‍ ശ്രീമതി അനിത ടീച്ചറിന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റി വച്ച് നല്‍കും ...


രണ്ടാം ക്ലാസ്സിലെ കൂട്ടുകാര്‍ പഠന വേഗതയുടെ കാര്യത്തില്‍ മുന്നില്‍ 

പഠനത്തിനിടയില്‍ രണ്ടാംക്ലാസ്സുകാര്‍ക്ക് ഇടര്‍ച്ചയുടെയും തുടര്‍ച്ചയുടെയും പ്രശ്നങ്ങളില്ല ... അവര്‍ക്ക് എന്ത് സംശയം ഉണ്ടെങ്കിലും അപ്പപ്പോള്‍ അവര്‍ അതിനു പരിഹാരം കാണും . അതിനു വേണ്ടി ക്ലാസ്സ് അധ്യാപികയായ ശ്രീമതി പ്രീതാരാജ് ടീച്ചറിനെ എപ്പോഴും സമീപിക്കും ... ഒരു ഗ്രൂപ്പുകാരുടെ സംശയം തീര്‍ക്കുമ്പോള്‍ അടുത്ത ഗ്രൂപ്പും എത്തും ... മറ്റേ ഗ്രൂപ്പ് കാണാതെ ടീച്ചറിന്‍റെ കൈകളില്‍ തോണ്ടും ... എന്നിട്ട് പതുക്കെ  സംശയങ്ങള്‍ ടീച്ചറിനോട് ചോദിക്കും ...


ഇക്കാര്യത്തില്‍ ഏറ്റവും മിടുക്കന്‍ അഭിഷേകാണ് . പഠന വേഗതയിലും താല്പര്യത്തിലും മറ്റുള്ളവര്‍ക്ക് മാതൃകയാണ് അവന്‍ 

പുസ്തകങ്ങള്‍ കൈമാറി ..


കഴിഞ്ഞ ദിവസം ഞങ്ങളുടെ സ്കൂള്‍ സന്ദര്‍ശിച്ച ബിഎഫ് എം സ്കൂള്‍ പ്രഥമാധ്യാപികയായ ശ്രീമതി ഷീജ ടീച്ചര്‍ നല്‍കിയ സമ്മാനം ഒന്നാം ക്ലാസ്സിലെ കൂട്ടുകാര്‍ക്ക് കൈമാറി .. കൂട്ടുകാര്‍ക്ക് വായനയ്ക്കുള്ള കുറെ ബാലമാസികകളാണ് സമ്മാനമായി ലഭിച്ചത് ...

അഹല്യയുടെ ജന്മദിനം 


പെന്‍സില്‍ സൂക്ഷിപ്പിനും സമ്മാനം ..


 ചില കൂട്ടുകാര്‍ക്ക് ഓരോ ദിവസം ഓരോ പെന്‍സില്‍ വീതം വേണം ... ചിലര്‍ കട്ടര്‍ ഉപയോഗിച്ച് വെട്ടി വെട്ടി വേഗം പെന്‍സിലിന്റെ കഥ കഴിക്കും .. ഇത് ഒഴിവാക്കാന്‍ ഏറ്റവും കൂടുതല്‍ കാലം പെന്‍സില്‍ ഉപയോഗിക്കുന്ന കൂട്ടുകാരെ കണ്ടെത്താനും സമ്മാനം നല്‍കാനും തീരുമാനിച്ചു .. അതിന് ഒരു രജിസ്റ്ററും ക്ലാസ്സ് തലത്തില്‍ നല്‍കിയിട്ടുണ്ട് ...

Saturday, 14 January 2017

വായനയ്ക്ക് ഒരു ചുണ്ടവിളാകം മാതൃക

പതിനൊന്നു കൂട്ടുകാര്‍ക്ക് വായന പുരസ്ക്കാരം

വായന ലഹരിയാക്കി മാറ്റിയ ഞങ്ങളുടെ വിദ്യാലയത്തിലെ പതിനൊന്ന് കൂട്ടുകാര്‍ പ്രഥമ വായന പുരസ്ക്കാരം ഏറ്റു വാങ്ങി . വൈവിധ്യമാര്‍ന്ന ഒട്ടേറെ പ്രവര്‍ത്തന പരിപാടികളോടെയാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത് ...
പുരസ്ക്കാര ചടങ്ങിനായി മനോഹരമായ സ്റ്റേജ് ഒരുക്കി . ഇനിയുള്ള ഇത്തരം ചടങ്ങുകള്‍ക്ക് കൂടി ഉപയോഗിക്കാന്‍ കഴിയുന്ന പ്രസ്തുത സ്റ്റേജ് നിര്‍മ്മിച്ചത് രക്ഷിതാക്കളാണ് ...


സ്കൂള്‍ ലീഡര്‍ അധ്യക്ഷനായി ... ആരെയും വിഷിഷ്ട്ട അതിഥികളായി ക്ഷണിച്ചിരുന്നില്ല ... പക്ഷെ ... ജീവിതത്തിന്‍റെ വിവിധ തുറകളില്‍ പെട്ട കുറെ പേര്‍ സാക്ഷികളായി എത്തി ...
മൂന്നാം ക്ലാസ്സിലെ ആരതി വിശിഷ്ട വ്യക്തികള്‍ക്ക് സ്വാഗതം പറഞ്ഞു 


വായനാ വസന്തം പരിപാടികളെ കുറിച്ചും വായന പുരസ്ക്കാരം നേടിയ കൂട്ടുകാരെ കണ്ടെത്തിയ രീതിയെ കുറിച്ചും അവതരിപ്പിച്ചു കൊണ്ട് വിദ്യാലയത്തിലെ വായന മികവുകള്‍ പി റ്റി എ പ്രസിഡന്റ് ശ്രീമതി അനിത അവതരിപ്പിച്ചു ...


ശ്രീമതി അനിത അവതരിപ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന കാര്യങ്ങള്‍ ...

  • പി റ്റി എ കമ്മറ്റികളില്‍ അക്കാദമിക ചര്‍ച്ചകള്‍ക്ക് നല്‍കുന്ന പ്രാധാന്യം കാരണമാണ് ഇത്ര നന്നായി ഈ പരിപാടിയെ കുറിച്ച് എനിക്ക് അവതരിപ്പിക്കാന്‍ കഴിയുന്നത് ...വായനയ്ക്ക് നിരവധി അവസരങ്ങള്‍ പഠന കൂട്ടത്തിലും ക്ലാസ് പ്രവര്‍ത്തനങ്ങളിലും കൂടി കൂട്ടുകാര്‍ക്ക് ലഭിക്കുന്നു . 
  • നന്നായി വായിക്കുന്നവര്‍ക്ക് വായന പ്രതിഭ സ്റ്റിക്കര്‍  തത്സമയം നല്‍കുന്നു 
  • പത്ത് സ്റ്റിക്കര്‍ കിട്ടുന്നവര്‍ക്ക് വായന പുരസ്ക്കാരം നല്‍കുന്നു 
  • വായനയ്ക്ക് വേണ്ടി വിവിധ പരിശീലനങ്ങള്‍ സംഘടിപ്പിച്ചു .
  • സംഘവായന , ശ്രാവ്യവായന , ഈ വായന , മൗനവായന , ആശയ ഗ്രഹണ വായന എന്നിവ നമ്മുടെ വിദ്യാലയത്തില്‍ നടക്കുന്നു 
  • വായനയുമായി ബന്ധപ്പെട്ട് അഭിമുഖങ്ങള്‍ , പതിപ്പുകളുടെ നിര്‍മ്മാണം , വിവിധ ഭാഷാ വ്യവഹാരങ്ങളുടെ പ്രയോഗം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട് 
  • വായനയുടെ മറ്റു വിശേഷങ്ങളും അവര്‍ സദസ്സുമായി പങ്കു വച്ചു... 

ദീപം തെളിച്ച്‌ ആദരനീയയായ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബീന പരിപാടി ഉത്ഘാടനം ചെയ്തു .


പതിനൊന്നു പേര്‍ വിശിഷ്ട അതിഥികളില്‍ നിന്നും പുരസ്ക്കാരം ഏറ്റു വാങ്ങി ....
 പുരസ്ക്കാരം നേടിയവര്‍ക്ക് ഒരു പുസ്തകം , മൊമെന്റ്ടം, പട്ടു തൂവാല എന്നിവ സമ്മാനമായി നല്‍കി ... താലങ്ങളില്‍ സമ്മാനങ്ങളുമായി ഒന്നാം ക്ലാസ്സിലെ കൂട്ടുകാര്‍ പ്രതിഭകളെ വേദിയിലേയ്ക്ക് ആനയിച്ചു .. വേദിയിലെത്തുന്ന ഓരോ കൂട്ടുകാരുടെയും  മികവുകള്‍ എസ് ആ൪ ജി കണ്‍വീനര്‍ ശ്രീമതി പ്രീതാരാജ് ടീച്ചര്‍ അവതരിപ്പിച്ചു .. പുരസ്ക്കാരം ലഭിച്ച കൂട്ടുകാര്‍ വായനയുടെ മഹത്വത്തെ കുറിച്ച് സദസ്സിനോട് സംവദിച്ചു .


അഭിഷേക് ക്ലാസ് രണ്ട് 
സ്നേഹ ക്ലാസ് നാല്


അരുണ്‍ ക്ലാസ് നാല് 

അരവിന്ദ് ക്ലാസ് നാല് 

അഭിയും ആല്‍ബിയും ക്ലാസ് നാല്  
സച്ചു ക്ലാസ് നാല് 


സ്നേഹിത്ത് ക്ലാസ് മൂന്ന്
മിഥുന്‍ എസ് ലാല്‍ ക്ലാസ് മൂന്ന്


ആദര്‍ശ് ക്ലാസ് മൂന്ന്

അഞ്ജു ക്ലാസ് മൂന്ന്
 ആഴ്ച തോറും നടക്കാറുള്ള പ്രസംഗ ക്വിസ് മത്സര      വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു


 ബി എഫ് എം  സ്കൂളിലെ പ്രഥമാധ്യാപിക ശ്രീമതി ഷീജ ടീച്ചര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു .


അവണാകുഴി ബി എഫ് എം സ്കൂളിലെ ഒന്നാം ക്ലാസ്സ്‌ വിദ്യാര്‍ഥിനി പുരസ്ക്കാരം നേടിയവര്‍ക്ക് അസ്ന വി ഷാജന്‍ ആശംസകള്‍ നേര്‍ന്നു 


നഴ്സറി ക്ലാസ്സിനെ പ്രതിനിധീകരിച്ച് അഭിത ആശംസകള്‍ നേര്‍ന്നു 


ബി ആര്‍ സിയെ പ്രതിനിധീകരിച്ച് ശ്രീമതി സന്ധ്യ നടന്ന പരിപാടിയുടെ വിലയിരുത്തല്‍ നടത്തി .....


മൂന്നാം തരത്തിലെ ദേവിക ചടങ്ങിന് എത്തിയവര്‍ക്ക് നന്ദി പറഞ്ഞു ...


കൂട്ടുകാര്‍ക്ക് പുസ്തകങ്ങളുമായി പൂര്‍വ വിദ്യാര്‍ഥി എത്തി ....


 വായനയുടെ മികവുകള്‍ അവതരിപ്പിക്കുന്ന ചടങ്ങുകളെ കുറിച്ച് ആലോചിക്കുന്ന പഠന കൂട്ടത്തിലേയ്ക്ക് ഒരു കിറ്റില്‍ കുറെ പുസ്തകങ്ങളുമായി ശ്രീ ഷാജി എത്തി ... നമ്മുടെ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥിയായ ശ്രീ ഷാജി ഇപ്പോള്‍ ഫയര്‍ ഫോഴ്സില്‍ ജോലി ചെയ്യുന്നു ... കൂട്ടുകാരുടെ നിലവാരത്തിന് യോജിക്കുന്ന പുസ്തകങ്ങള്‍ ബാല സാഹിത്യ ഇന്‍സ്റ്റിറ്റൂട്ടില്‍ പോയി തെരഞ്ഞെടുത്ത് വാങ്ങി അതും കൊണ്ടാണ് കൂട്ടുകാരെ കാണാന്‍ എത്തിയത് . ഇത്തരത്തില്‍ ഒരു അനുഭവം ജീവിതത്തില്‍ ആദ്യത്തേത് ആണെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു ...
വായന മരിക്കുന്നില്ല .... ഒരിക്കലും മരിക്കുകയുമില്ല ... ശ്രീ ഷാജിയെ പോലുള്ളവര്‍ ഉള്ളപ്പോള്‍ ....