Thursday, 21 January 2016

പഠനത്തെളിവുകള്‍

കരയുന്ന മരം
അപര്‍ണയുടെ ചിത്രം 


    യു കെ ജി ക്ലാസ്സില്‍ പഠിക്കുന്ന സഞ്ജു രാവിലെ ഒരു ചിത്രവുമായിട്ടാണ് എത്തിയത് . കരയുന്ന മരത്തിന്‍റെ ചിത്രം . ടീച്ചര്‍ അത് ഒരു ചാര്‍ട്ട്‌ പേപ്പറില്‍ ഒട്ടിച്ചു . അവന് അത് നാലാം ക്ലാസ്സില്‍ നിന്നും കിട്ടിയതാണ് . ആരാണ് അത് വരച്ചതെന്ന് അവനറിയണം . ചാര്‍ട്ട് പേപ്പറില്‍ അവന്‍ ചോദിച്ച ചോദ്യം കൂടി ടീച്ചര്‍ എഴുതി . താഴെ രണ്ടു പ്രവര്‍ത്തന സൂചനകളും രേഖപ്പെടുത്തി ....
മരം എന്തിനാണ് കരയുന്നത് ?
കൂട്ടുകാര്‍ പറഞ്ഞ ഉത്തരങ്ങളില്‍ ചിലത് ...

  • കിളികള്‍ വരാത്തത് കൊണ്ട്
  • താഴെയുള്ള ചെടികള്‍ക്ക് ജലം നല്‍കാന്‍
  • വെയിലത്ത് നിന്ന് തളര്‍ന്നത് കാരണം
  • പൂക്കളും ചിത്രശലഭങ്ങളും ഇല്ലാത്തത് കൊണ്ട്

അവര്‍ ചിത്രത്തിനു നല്‍കിയ അടിക്കുറിപ്പുകള്‍

  • മരം ഒരു വരം
  • മരം മനുഷ്യനോ ...
  • കരയുന്ന മരം
  • മരത്തിന്‍റെ വികാരവും വിചാരവും
  • മരത്തിന്‍റെ സങ്കടം
  • മരത്തിന്‍റെ കണ്ണീര്‍
  • പാവം മരം
വൈഷ്ണവി തയ്യാറാക്കിയ ആശംസാകാര്‍ഡ്

അപര്‍ണയും സഞ്ജുവും 

അഹല്യയുടെ ജന്മദിനം



പതിവ് പോലെ അഹല്യ ഓണസ്റ്റി ഷോപ്പില്‍ നിന്നും ഒരു പുസ്തകം വാങ്ങി ക്ലാസ് ടീച്ചര്‍ക്ക് സമ്മാനിച്ചു ... രണ്ടാം തരത്തിലെ ക്ലാസ് ലൈബ്രറിയില്‍ വീണ്ടും ഒരു പുസ്തകം കൂടി ....

പഠനക്കൂട്ടം



ഉച്ചയ്ക്കിപ്പോള്‍ സ്കൂള്‍ വരാന്തയില്‍ പഠനക്കൂട്ടങ്ങളുടെ മേളനമാണ് ... കഥ പറയാനും കേള്‍ക്കാനും വായനയുടെ ലഹരി നുണയാനും കൂട്ടുകാര്‍ ഒത്തു കൂടുന്നു ... സഹ പഠനത്തിന്‍റെ അനന്തമായ സാധ്യതകളാണ് ഇവിടെ അരങ്ങേറുന്നത് .... ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളിലെ കൂട്ടുകാരുടെ മിക്സ്‌ട് ഗ്രൂപ്പുകളാണ് പഠനത്തിനായി ഒത്തു ചേരുന്നത്

കാന്‍സര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി കൂട്ടുകാര്‍



കാന്‍സര്‍ എന്ന മാരക രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രചാരണ പ്രവത്തനങ്ങളുടെ ഭാഗമായി ഞങ്ങളുടെ വിദ്യാലയത്തിലെ കൂട്ടുകാര്‍ ഭവനസന്ദര്‍ശനപരിപാടിയില്‍ പങ്കാളികളാകുന്നു.. ഓരോ കൂട്ടുകാരനും തൊട്ടടുത്ത അഞ്ചു വീട്ടിലെങ്കിലും സന്ദേശങ്ങള്‍ എത്തിക്കണം . അതിനു വേണ്ട നോട്ടീസ് അവര്‍ കൂട്ടായി തയ്യാറാക്കി ...

ദേവികയ്ക്ക് കടങ്കഥയ്ക്ക് സമ്മാനം



സബ്ജില്ലാ മത്സരത്തില്‍ കടങ്കഥയ്ക്ക് എ ഗ്രേഡ് നേടിയ ദേവികയെ കൂട്ടുകാര്‍ അഭിനന്ദിച്ചു . ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ കടങ്കഥകള്‍ പറയുന്ന കൂട്ടുകാരിയാണ്‌ ദേവിക 

ബ്രോഷര്‍ 










ഈ അക്കാദമിക വര്‍ഷത്തെ അക്കാദമിക നിറവുകളുടെ സാക്ഷ്യപത്രമാണ്‌ ഫോക്കസ് പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ ബ്രോഷര്‍ ...

രക്ഷ യുടെ പ്രവര്‍ത്തനം ആരംഭിച്ചു 



 രക്ഷ ആരോഗ്യ രേഖ ക്ലാസ് പി റ്റി എ യില്‍ വച്ച് രക്ഷിതാക്കള്‍ക്ക് വിതരണം ചെയ്തു . രക്ഷയുടെ ഉപയോഗം , രേഖപ്പെടുത്തല്‍ രീതി എന്നിവ ചര്‍ച്ച ചെയ്തു .....

No comments:

Post a Comment