പഠിക്കാനുള്ള അവകാശം കൂട്ടുകാര്‍ക്ക് ഉറപ്പു വരുത്തുക ഏതൊരു വിദ്യാലയത്തിന്റെയും പ്രാഥമികമായ കടമയാണ് . ഞങ്ങളുടെ വിദ്യാലയത്തിലെ കൂട്ടുകാര്‍ക്ക് ആയിരം മണിക്കൂര്‍ പഠനസമയം ഉറപ്പു വരുത്തുക എന്ന ലക്‌ഷ്യം മുന്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എസ് ആര്‍ ജി കൂടിച്ചേരലില്‍ ഞങ്ങള്‍ രൂപം നല്‍കി . ഇപ്പോള്‍ എന്നും രാവിലെ 9 മണിക്ക് ഞങ്ങള്‍ കൂട്ടുകാരോടൊപ്പം ഒത്തുചേരും ... അനൗപചാരികമായി ..... നാടന്‍പാട്ട് , പഴഞ്ചൊല്ല് , കടങ്കഥ , നിഴല്‍ നാടകം , കവിതകള്‍ പരിചയപ്പെടല്‍... അങ്ങനെ വൈവിധ്യമുള്ള പ്രവര്‍ത്തനങ്ങളുമായി .... കവിതകളും കഥകളും കേള്‍ക്കാന്‍ , ചൊല്ലാന്‍ , വിലയിരുത്താന്‍ , വായിക്കാന്‍ നിരവധി അവസരങ്ങള്‍ ..... കൂട്ടത്തില്‍ ചില ലേഖന പ്രവര്‍ത്തനങ്ങളും .... സഹപഠനത്തിന്‍റെയും സഹ അധ്യാപനത്തിന്റെയും പുത്തന്‍ മാതൃകകള്‍ ഇവിടെ സൃഷ്ട്ടിക്കപ്പെടുന്നു ... ചേച്ചിയും അനുജനും ഒരുമിച്ചിരുന്ന് പഠനത്തിന്‍റെ മധുരം നുണയുന്നു... എന്‍റെ ടീമിലെ അധ്യാപകരായ അംഗങ്ങള്‍ ഇവയ്ക്ക് സ്വമനസ്സാലെ നേതൃത്വം നല്‍കുന്നു ... ആവേശപൂര്‍വ്വം കൂട്ടുകാരും ....
സച്ചുവിന്റെ ജന്മദിനം
സച്ചു മൂന്നാം ക്ലാസ്സിലെ കൂട്ടുകാരന്‍ ..... അവന്‍റെ ജന്മദിനത്തിന് ഒരു പുസ്തകം ഓണസ്റ്റി ഷോപ്പില്‍ നിന്നും വാങ്ങിയാണ് അവന്‍ രാവിലെ ക്ലാസ്സിലെത്തിയത് ... അസംബ്ലിയില്‍ വച്ച് പുസ്തകം അവന്‍റെ ടീച്ചര്‍ക്ക് കൈമാറി .... തന്‍റെ ജന്മദിനത്തിന് സ്കൂളിലെ കൂട്ടുകാര്‍ക്ക് വായിക്കാനായി പുസ്തകം സമ്മാനമായി നല്‍കിയ സച്ചുവിന് കൂട്ടുകാര്‍ ജന്മദിനാശംസകള്‍ നേര്‍ന്നു .
ദേവികയുടെ സമ്മാനം
രണ്ടാം തരത്തിലെ ദേവികയ്ക്ക് പൂക്കളെ ഇഷ്ട്ടമാണ് ...പ്രത്യേകിച്ച് ചുവന്ന റോസാപ്പൂക്കളെ .... അച്ഛനെയും കൂട്ടി ഇടയ്ക്കിടയ്ക്ക് തൊട്ടടുത്തുള്ള കുഴിപ്പള്ളം ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ പോയി പൂക്കള്‍ക്കിടയില്‍ കുറച്ചുനേരം നടക്കുക അവളുടെ ഇഷ്ട്ട വിനോദമാണ് ... കഴിഞ്ഞ ദിവസം ഒരു റോസാചെടിയുമായാണ് അവള്‍ സ്കൂളിലെത്തിയത് ... പ്രീതാരാജ് ടീച്ചറിന്‍റെ കൈയ്യില്‍ തന്‍റെ കൂട്ടുകാര്‍ക്കായി ആ ചുവന്ന റോസാച്ചെടി സ്നേഹപൂര്‍വ്വം അവള്‍ കൈമാറി ....
പ്രീ പ്രൈമറി ക്ലാസ്സില്‍ മധുരമുള്ള പ്രവര്‍ത്തനങ്ങള്‍
കഴിഞ്ഞ ദിവസം പ്രീ പ്രൈമറി ക്ലാസ്സിലെ കൂട്ടുകാര്‍ അധ്യാപകരോടൊപ്പം വട്ടം കൂടിയിരുന്ന് പഴങ്ങള്‍ കഴുകുകയും കഷണങ്ങളാക്കുകയും ചെയ്യുന്ന തിരക്കിലായിരുന്നു . അവര്‍ ഫ്രൂട് സാലഡ് ഉണ്ടാക്കാനുള്ള വഴികള്‍ പഠിക്കുകയാണ് ... എന്തൊക്കെ പഴങ്ങള്‍ ? നിറം ? രുചി ? ആകൃതി ? പങ്കുവയ്ക്കല്‍ തകൃതിയായി നടക്കുന്നു .
ഇതിനിടയില്‍ ചില മിടുക്കന്മാര്‍ ചില കഷണങ്ങള്‍ വായിലാക്കുകയും ചെയ്യുന്നുണ്ട് . അവര്‍ വളരെ വേഗം ഫ്രൂട്ട് സാലഡ് ഉണ്ടാക്കുന്ന വിധം പഠിച്ചു . പാത്രങ്ങളില്‍ ആക്കിയ ഫ്രൂട്ട് സാലഡ് അവര്‍ സ്കൂളിലെ മുതിര്‍ന്ന ചേച്ചിമാര്‍ക്കും ചേട്ടന്മാര്‍ക്കും വിതരണം ചെയ്തു .....
ലോക കൈകഴുകല്‍ ദിനം 2015 ഓരോ ദിനവും കൂട്ടുകാര്‍ക്ക് പുതിയ പുതിയ അനുഭവങ്ങള്‍ നല്‍കുന്നവയായി മാറണം .... ഈ വര്‍ഷത്തെ ലോക കൈകഴുകല്‍ ദിനാഘോഷം വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന പരിപാടികളോടെ ഞങ്ങളുടെ വിദ്യാലയത്തിലും ആഘോഷിച്ചു ......കാഴ്ച്ചകളിലേയ്ക്ക് .... പ്രത്യേക അസംബ്ലി അസംബ്ലിയില്‍ കൂട്ടുകാരുടെ വൈവിധ്യമാര്‍ന്ന അവതരണങ്ങള്‍ , കൈകഴുകല്‍ ദിന പ്രതിഞ്ജ , ശുചിത്വവുമായി ബന്ധപ്പെട്ട പോസ്റ്ററുകളുടെ പ്രകാശനം എന്നിവ നടന്നു .
ബഹുമാനപ്പെട്ട ബി പി ഓ ശ്രീമതി ലത ടീച്ചര്‍ , ആരോഗ്യ പ്രവര്‍ത്തക ശ്രീമതി ബിന്ദു , സി ആര്‍ സി കൊ ഓര്‍ഡിനേറ്റര്‍ ശ്രീമതി സന്ധ്യ എന്നിവര്‍ പങ്കെടുത്തു വര്‍ണ്ണശബളമായ റാലി നടന്നു .....
വിവിധ മത്സരങ്ങള്‍ നടന്നു .... പോസ്റ്റര്‍ രചനാ മത്സരം , കവിതാലാപനം , ചിത്രംവര എന്നിവ നടന്നു . ചില കൂട്ടുകാരുടെ പോസ്റ്ററുകള്‍ കൗതുകമുണര്‍ത്തുന്നവയായിരുന്നു
കൈകളുടെ ആകൃതിയിലുള്ള പ്ലക്കാര്‍ഡുകള്‍ നിര്‍മ്മിച്ചു പിടിച്ചു കൊണ്ടാണ് കൂട്ടുകാര്‍ റാലിയില്‍ പങ്കെടുത്തത് .....