ഞങ്ങളുടെ വിദ്യാലയം ഒരു ടാലന്റ് ലാബ് ആയി മാറുമ്പോള്‍ ....
ഒരു വിദ്യാലയം ടാലന്റ് ലാബ് ആയി മാറണമെങ്കില്‍ പഠന നേട്ടങ്ങള്‍ക്ക് അനുസൃതമായ നിരവധി സ്വയം പഠന സംവിധാനങ്ങള്‍ വിദ്യാലയത്തില്‍ ഉണ്ടാകണം ... അവ കൃത്യതയോടെ കൂട്ടുകാര്‍ പഠനത്തിനായി ഉപയോഗിക്കണം ... ഞങ്ങളുടെ വിദ്യാലയത്തില്‍ സ്വയം അറിവ് നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി തുടങ്ങിയ ഓണസ്റ്റി ഷോപ്പ് , വായനാ മുറി , വായനാ വസന്തം പരിപാടി എന്നിവ നന്നായി വര്‍ഷങ്ങള്‍ പിന്നിട്ടും തുടരുന്നു . ആ അനുഭവങ്ങളുടെ കരുത്താണ് പുതിയ പരീക്ഷണങ്ങള്‍ക്ക് മാതൃകയും പ്രചോദനവും ആകുന്നത് .....പുസ്തക വണ്ടി
ജൈവ പച്ചക്കറി ബസാര്‍
പദ വൃക്ഷം
പക്ഷെ ...3 നിബന്ധനകള്‍ പാലിക്കണം
പദം നന്നായി വായിക്കാനും എഴുതാനും കഴിയണം
അവയുടെ ആശയം തിരിച്ചറിയണം
പദം പ്രയോഗിക്കാന്‍ കഴിയണം
ജലസംരക്ഷണ പരിപാടി
ഇനി മുതല്‍ കൂട്ടുകാര്‍ ടാപ്പ് തുറന്നു വിട്ടു ജലം ഉപയോഗിക്കുകയില്ല ... പകരം ബക്കറ്റുകളില്‍ പിടിച്ചു വച്ച് കപ്പിലേയ്ക്ക് പകര്‍ന്ന്ഉപയോഗിക്കണം . പിടിച്ചു വച്ച ജലം , ഉപയോഗിച്ച ജലം . മിച്ചം വന്ന ജലം എന്നിവ ഓരോ ദിവസവും കണ്ടെത്തണം ... ഇതിനായി 3 ബക്കറ്റുകള്‍ , 10 കപ്പുകള്‍ , അളവുപാത്രങ്ങള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട് . ഇവയുടെ സൂക്ഷിപ്പ് , ഉപയോഗം എന്നിവയുടെ ചുമതല കൂട്ടുകാര്‍ക്ക് മാറി മാറി നല്കുംമികച്ച പഠനോല്‍പ്പന്നങ്ങള്‍ക്ക് സ്റ്റിക്കര്‍ സമ്മാനം
റിസോഴ്സ് ഡെസ്ക്ക്
പഠനത്തിന് ചില അധിക വിവരങ്ങള്‍ കൂട്ടുകാര്‍ക്ക് ആവശ്യം വരാറുണ്ട് ... അവ കണ്ടെത്തുന്നതിന് വിവിധ മാര്‍ഗ്ഗങ്ങള്‍ അവര്‍ തേടാറുണ്ട് ... ഓരോ ക്ലാസ്സിനും ആവശ്യമായ റിസോഴ്സുകള്‍ സൂക്ഷിക്കാന്‍ കൂട്ടുകാര്‍ക്ക് സ്വതന്ത്രമായി ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലാണ് ഇതു ക്രമീകരിച്ചിട്ടുള്ളത് ... ഹാന്‍ഡ് ബുക്കിലെ വിവരങ്ങളും ഇതില്‍ ഉണ്ടാകും
ശനിയാഴ്ചകളിലും ഇനി അനൗപചാരിക പഠന സംവിധാനങ്ങള്‍
![]() |
ശ്രീമതി ഗായത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന സംഗീത പഠനം |
![]() |
സ്കൂള്‍ ഗായകസംഘം |
No comments:
Post a Comment