അധ്യാപക പ്രതിഭയായ ജയചന്ദ്രന്‍ സാര്‍ ഞങ്ങളുടെ വിദ്യാലയത്തിലെത്തി
ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ..... മികച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ .... അറിയപ്പെടുന്ന എഴുത്തുകാരന്‍ .... തന്‍റെ പ്രതിഭ കൊണ്ട് ഒരു ജനായത്ത വിദ്യാലയത്തെ പതിറ്റാണ്ടുകള്‍ ജനായത്ത പരിസ്ഥിതി വിദ്യാലയമാക്കി സംരക്ഷിച്ചു നിര്‍ത്തിയ പൊതുവിദ്യാഭ്യാസ രംഗത്തെ എണ്ണം പറഞ്ഞ പോരാളി .... മികച്ച സാമൂഹ്യ സംഘടനാ പ്രവര്‍ത്തകന്‍ ..... സംശുദ്ധമായ അധ്യാപന ജീവിതത്തിന് മികച്ച മാതൃക .... ജയചന്ദ്രന്‍ സാറിനെ കുറിച്ച് ഇങ്ങനെ നൂറു കണക്കിന് വിശേഷണങ്ങള്‍ പറയാന്‍ കഴിയും ... സാര്‍ കഴിഞ്ഞ ദിവസം ഞങ്ങളുടെ കൂട്ടുകാരെ കാണാനെത്തി . കൈ നിറയെ സമ്മാനങ്ങളുമായി .... കൂട്ടുകാരുടെ നന്മകള്‍ , ഞങ്ങളുടെ വിദ്യാലയ മികവുകള്‍ അദ്ദേഹം നടന്നു കണ്ടു .. കൂട്ടുകാരുടെ ഇടയില്‍ അദ്ദേഹം ഇരുന്നു .... കൂട്ടുകാരോട് പഠനത്തെയും പരിസ്ഥിതിയെയും കുറിച്ച് സംസാരിച്ചു .....
അവരോട് ചില ചോദ്യങ്ങള്‍ ചോദിച്ചു ... സമ്മാനങ്ങള്‍ നല്‍കി .
കൂട്ടുകാര്‍ അദ്ദേഹത്തെ സ്നേഹംകൊണ്ട് പൊതിഞ്ഞു . അറിയാതെ വന്ന ഈ സൗഭാഗ്യം ഞങ്ങളുടെ വിദ്യാലയത്തിന് അനുഗ്രഹ വര്‍ഷമായി .... ഇനിയും ഞങ്ങള്‍ കാത്തിരിക്കും സാറിന്‍റെ അടുത്ത വരവിനായി .... വിരമിച്ച ഒരു അധ്യാപക പ്രിതിഭയ്ക്ക് എങ്ങനെ തുടര്‍ന്ന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഈ സന്ദര്‍ശനം . ജയചന്ദ്രന്‍ സാറിന് ഞങ്ങളുടെ വിദ്യാലയത്തിന്റെ നന്ദി അറിയിക്കട്ടെ ...... ദേവികയുടെ പിറന്നാള്‍ സമ്മാനം
പുലിമുരുകനായി ജോയല്‍
ജോയല്‍ ഞങ്ങളുടെ പ്രീ പ്രൈമറി സ്കൂളിലെ മിടു മിടുക്കനായ കൂട്ടുകാരനാണ് ...ഒരിക്കലും അടങ്ങിയിരിക്കുന്നത് അവന്‍റെ സ്വഭാവമേയല്ല ... എന്തിനും ഏതിനും അവന്‍ മുന്നിലുണ്ട് ... കഴിഞ്ഞ ദിവസം അവന്‍റെ അച്ഛന്‍ ഉണ്ടാക്കി നല്‍കിയ ഒരു വേലുമായാണ് അവന്‍ സ്കൂളിലെത്തിയത് .... വേലുമായി അവന്‍ മുരുകന്‍റെ വിവിധ പോസുകള്‍ കൂട്ടുകാരെ കാണിച്ചു .... കൈയ്യടി നേടി .
സ്കൂള്‍ വാര്‍ഷികങ്ങള്‍ എപ്പോഴും കൂട്ടുകാരെ പരിഗണിച്ച് കൊണ്ടാകണം .... അവര്‍ക്ക് പ്രാധാന്യം നല്‍കാതെ നടത്തുന്ന പൊതു യോഗങ്ങളും നെടുനീളന്‍ പ്രസംഗങ്ങളും അവരുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമായി കാണണം ... അതുകൊണ്ടുതന്നെ ഇത്തവണ ഞങ്ങള്‍ വാര്‍ഷികാഘോഷ ചടങ്ങുകള്‍ മുഴുവന്‍ കൂട്ടുകാരെ ഏല്‍പ്പിച്ചു .... നൂറു ശതമാനം കൃത്യമായി അവര്‍ ഓരോ പരിപാടിയും സംഘടിപ്പിച്ചു ..... പരിപാടികള്‍ അവതരിപ്പിക്കുന്നതിന് പൂര്‍വവിദ്യാര്ധികള്‍ക്ക് അവസരം നല്‍കി . കൂട്ടുകാരുടെ സൃഷ്ട്ടികളുടെ പ്രദര്‍ശനം , വിവിധ കലാപരിപാടികള്‍ എന്നിവ നടന്നു .
അന്താരാഷ്ട്രജലദിനം ആഘോഷിച്ചു
വിവിധ ദിനാചരണങ്ങള്‍ ക്ലാസ്സ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണം ... ജലദിനത്തിന്‍റെ ഭാഗമായി പഠനക്കൂട്ടങ്ങള്‍ക്ക് പ്രസംഗിക്കാനും പ്രതിജ്ഞ ചൊല്ലാനും അവസരമൊരുക്കി .....മികവ് പ്രകടിപ്പിച്ച കൂട്ടുകാര്‍ക്ക് സമ്മാനങ്ങളും നല്‍കി .
രണ്ടാം തരത്തിലെ വന്ദനാപ്രസാദിന്റെ ജന്‍മദിനം
മികവ് ദേശീയ സെമിനാറില്‍ ഞങ്ങളുടെ വിദ്യാലയവും
ഞങ്ങളുടെ വിദ്യാലയത്തില്‍ വായനയുമായി ബന്ധപ്പെട്ട് നടന്ന വായനാവസന്തം പ്രവര്‍ത്തനം മികവ് ദേശീയ സെമിനാറില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു ..... ഞങ്ങളുടെ വിദ്യാലയത്തെ പ്രതിനിധീകരിച്ച് പി റ്റി എ പ്രസിഡന്‍റ് ശ്രീമതി അനിതയാണ് പ്രബന്ധം അവതരിപ്പിച്ചത് ....
മികവിന്‍റെ കാഴ്ചകള്‍ ഒരുക്കി കൂട്ടുകാരുടെ നേതൃത്വത്തില്‍ ബാലോത്സവം നടന്നു ...
കൂട്ടുകാരുടെ വൈവിധ്യങ്ങളായ കഴിവുകള്‍ കണ്ടെത്തുന്നതിനും വിനിമയം ചെയ്യുന്നതിനുമുള്ള കൂട്ടായ്മയുടെ നിറവില്‍ ഞങ്ങളുടെ വിദ്യാലയത്തില്‍ ബാലോത്സവം നടന്നു . രാവിലെ പ്രത്യേക അസംബ്ലിയില്‍ വച്ച് ആദരണീയയായ അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് ശ്രീമതി ബീന ബി റ്റി കാന്‍വാസില്‍ ചിത്രം വരച്ചു കൊണ്ട് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു . സ്കൂള്‍ ലീഡര്‍ സ്നേഹ ഡി എസ് അധ്യക്ഷയായി ...
അതിഥികളായി എത്തിയ ഭാസ്കര്‍ നഗര്‍ അംഗനവാടിയിലെ കൂട്ടുകാരെ പൂക്കള്‍ നല്‍കി ഞങ്ങളുടെ വിദ്യാലയത്തിലെ പ്രീ പ്രൈമറി വിഭാഗത്തിലെ കൂട്ടുകാര്‍ സ്വീകരിച്ചു .
കൂട്ടുകാരുടെ സര്‍ഗസൃഷ്ട്ടികള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയ മഴവില്ല് ബലോത്സവ പതിപ്പ് സ്കൂള്‍ ചെയര്‍മാന്‍ അരുണ്‍ പഞ്ചായത്ത് അധ്യക്ഷയ്ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു .
സി ആര്‍ സി കോ ഓര്‍ഡിനേറ്റര്‍ ശ്രീമതി സന്ധ്യ ടീച്ചര്‍ , അധ്യാപികയായ ശ്രീമതി ബീന , പി റ്റി എ പ്രസിഡന്‍റ് ശ്രീമതി അനിത എന്നിവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു ....
അംഗന്‍വാടിയിലെ കൂട്ടുകാര്‍ കൂട്ടമായി ചിത്രം വരച്ചു ....
അംഗന്‍വാടിയിലെ കൂട്ടുകാര്‍ സ്വന്തം കഴിവുകള്‍ പാട്ടായും കഥയായും മറ്റും അവതരിപ്പിച്ചു . കൈയ്യടിച്ചും താളമിട്ടും മുതിര്‍ന്ന കൂട്ടുകാര്‍ അവരെ പ്രോത്സാഹിപ്പിച്ചു . കുഞ്ഞു അനുജത്തിമാര്‍ക്കും അനുജന്മാര്‍ക്കും വേണ്ടി അവരും സ്വന്തം കഴിവുകള്‍ പുറത്തെടുത്തു . സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച അംഗനവാടി അധ്യാപികയ്ക്കുള്ള അവാര്‍ഡ് നേടിയ ബീന ടീച്ചറിന്‍റെ കുട്ടികള്‍ മികവുറ്റ പ്രകടനമാണ് കാഴ്ചവച്ചത് ... കലാപ്രകടനങ്ങള്‍ അവതരിപ്പിച്ച കൂട്ടുകാര്‍ക്ക് പെന്‍സിലുകള്‍ സമ്മാനമായി നല്‍കി ... പെന്‍സിലുകള്‍ ഉയര്‍ത്തി കാട്ടി അവര്‍ സന്തോഷം പ്രകടിപ്പിച്ചു .
ജന്‍മദിനം ആഘോഷിച്ച ഒന്നാം ക്ലാസ്സിലെ കൂട്ടുകാരന്‍ ആരോമലും മൂന്നാം ക്ലാസ്സിലെ അരവിന്ദും അധ്യാപികയ്ക്ക് പുസ്തകങ്ങള്‍ കൈമാറുന്നു
മനസ്സില്‍ നന്‍മയുടെ വിത്തുകള്‍ പാകി അനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്ന്‍ സ്വപനം കാണുന്നവര്‍ക്കേ ഒരു നല്ല കഥാകാരിയാകാന്‍ കഴിയൂ ... അങ്ങനെയുള്ള ഒരു കൊച്ചു കഥാകാരിയാണ് ആര്യ എസ് സുധീര്‍ .... ഭഗവതിനട യു പി സ്കൂളിലെ ഈ കൊച്ചു കഥാകാരി കഥയെഴുത്തിലൂടെ ചരിത്രം സൃഷ്ട്ടിക്കുന്നു ... ഈ വര്ഷം നടന്ന സ്കൂള്‍ കലോത്സവത്തില്‍ യു പി വിഭാഗത്തില്‍ അവള്‍ കഥാരചനയില്‍ ഒന്നാം സമ്മാനം നേടി ... ആര്യ ഞങ്ങളുടെ കൂട്ടുകാരുമായി കഥയെഴുത്തിന്റെ വഴികള്‍ പങ്കു വയ്ക്കാന്‍ എത്തിയിരുന്നു ... അനുയോജ്യമായ സ്വീകരണമൊരുക്കി ഞങ്ങളും അവളെ ആദരിച്ചു . കൂട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് അവധാവനതയോടെ അവള്‍ മറുപടി നല്‍കി . അവര്‍ക്കുവേണ്ടി അവള്‍ കഥകള്‍ പറഞ്ഞു ... പാട്ടുകള്‍ പാടി ...പ്രിയപ്പെട്ട കഥാകാരിയ്ക്ക് മഴവില്ലിന്റെ അഭിനന്ദനങ്ങള്‍
കായിക കലാ മത്സരങ്ങള്‍ നടന്നു
സ്കൂള്‍ വാര്‍ഷികവുമായി ബന്ധപ്പെട്ട കലാ കായിക മത്സരങ്ങള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ നടന്നു .
നാടന്‍ പച്ചക്കറിയുമായി ഒരു കൂട്ടുകാരന്‍
സ്കൂള്‍ ഉച്ചഭക്ഷണ പരിപാടിയ്ക്ക് സ്വന്തം പറമ്പിലെ ജൈവ പച്ചക്കറിയുമായി മൂന്നാം ക്ലാസ്സിലെ അഭിന്‍രാജ് എത്തി ... ഇപ്പോള്‍ ജൈവ പച്ചക്കറി കൃഷി ചെയ്യുന്നതും അത് തന്‍റെ വിദ്യാലയത്തിന് സമ്മാനിക്കുന്നതും കൂട്ടുകാരുടെ സംസ്ക്കാരമായി മാറിയിരിക്കുന്നു
പൂര്‍വ വിദ്യാര്‍ഥിയുടെ സ്നേഹമുള്ള സമ്മാനം
ന്യൂ ഹയര്‍സെക്കന്‍ഡറി സ്കൂളിനെ ഇന്നു കാണുന്ന തരത്തില്‍ വളര്‍ത്തിയെടുത്തത്തിനു പിന്നില്‍ ഒരു കൂട്ടായ്മയുടെ ചരിത്രമുണ്ട് . ആ കൂട്ടായ്മയ്ക്കും കഠിനമായ പ്രയത്നത്തിനും നേതൃത്വം നല്‍കിയത് ഹെഡ്മാസ്റ്റര്‍ ആയ ശ്രീ സുനില്‍ പ്രഭാനന്ദലാല്‍ സാറാണ് ... സാറിന്‍റെ കരുതലോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഈ വിദ്യാലയത്തെ മികവിലേയ്ക്ക് നയിച്ചു ..... സ്വന്തം മകളുടെ കല്യാണത്തിന് പോലും ലീവെടുക്കാതെയുള്ള സാറിന്‍റെ പ്രവര്‍ത്തനങ്ങള്‍ അധ്യാപക ലോകത്തിന് മാതൃകയാണ് ... സുനില്‍ സാര്‍ ഞങ്ങളുടെ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥിയാണെന്ന് പറയുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട് ... അത് ഞങ്ങള്‍ പങ്കുവയ്ക്കുന്നു.... സാര്‍ കഴിഞ്ഞ ദിവസം ഡി ഇ ഓ ഓഫീസില്‍ പോകുന്ന വഴി ഞങ്ങളുടെ വിദ്യാലയത്തില്‍ കയറി . കൈയ്യില്‍ കൂട്ടുകാര്‍ക്കായി ഒരു സമ്മാനപ്പൊതിയും കരുതിയിരുന്നു ... കൂട്ടുകാര്‍ക്ക് വായിക്കാനായി കുറെ പുസ്തകങ്ങള്‍ ... കൂട്ടത്തില്‍ സാറിന്‍റെ വിദ്യാലയം പുറത്തിറക്കിയ ആ വിദ്യാലയത്തിലെ റുക്സാനയെന്ന കൊച്ചു കൂട്ടുകാരിയുടെ പുസ്തകവും ഉണ്ടായിരുന്നു ... പുസ്തകം കണ്ടപ്പോള്‍ കൂട്ടുകാര്‍ക്ക് ആവേശമായി അവര്‍ അത് പങ്കിട്ടെടുത്തു ... ഞങ്ങള്‍ തടഞ്ഞില്ല ... പുസ്തകത്തെ സ്നേഹിക്കാന്‍ ... വായനയുടെ ലഹരി നുണയാന്‍ ഞങ്ങളുടെ കൂട്ടുകാര്‍ക്ക് മനോഹരമായ ഈ സമ്മാനം നല്‍കിയ സുനില്‍ സാറിന് നന്ദി ...
വനിതാ ദിനം ആചരിച്ചു
സ്ത്രീ ശക്തി വിളിച്ചോതുന്ന വാര്‍ത്തകളും വിശേഷങ്ങളും പങ്കുവച്ച് വനിതാദിനം ആചരിച്ചു . വനിതാദിന പ്രതിജ്ഞ സ്നേഹ ബി എസ് ചൊല്ലി കൊടുത്തു ... കൂട്ടുകാര്‍ ഏറ്റു ചൊല്ലി
പൂര്‍വ വിദ്യാര്‍ഥിയുടെ ജന്‍മദിനം
പൂര്‍വ വിദ്യാര്‍ഥിയായ ശാരു തന്‍റെ ജന്മദിനത്തില്‍ താന്‍ പഠിച്ച വിദ്യാലയത്തെ മറന്നില്ല . അവള്‍ മധുരവുമായി കൂട്ടുകാരെ കാണാന്‍ എത്തി . മധുരം പങ്കു വച്ച് തന്‍റെ ജന്‍മദിനം കൂട്ടുകാരുമായി ചേര്‍ന്ന് ആഘോഷിച്ചു . കൂട്ടിന് രണ്ടാം ക്ലാസ്സിലെ കൂട്ടുകാരി ശാരിയും ഉണ്ടായിരുന്നു .....