Friday 10 March 2017

കൊച്ചു കഥാകാരിയ്ക്ക് ആദരം

കഥയുടെ രാജകുമാരിയ്ക്ക് സ്വാഗതം
    

മനസ്സില്‍ നന്‍മയുടെ വിത്തുകള്‍ പാകി അനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്ന്‍ സ്വപനം കാണുന്നവര്‍ക്കേ ഒരു നല്ല കഥാകാരിയാകാന്‍ കഴിയൂ ... അങ്ങനെയുള്ള ഒരു കൊച്ചു കഥാകാരിയാണ് ആര്യ എസ് സുധീര്‍ .... ഭഗവതിനട യു പി  സ്കൂളിലെ ഈ കൊച്ചു കഥാകാരി കഥയെഴുത്തിലൂടെ ചരിത്രം സൃഷ്ട്ടിക്കുന്നു ... ഈ വര്ഷം നടന്ന സ്കൂള്‍ കലോത്സവത്തില്‍ യു പി വിഭാഗത്തില്‍ അവള്‍ കഥാരചനയില്‍ ഒന്നാം സമ്മാനം നേടി ...
      ആര്യ ഞങ്ങളുടെ കൂട്ടുകാരുമായി കഥയെഴുത്തിന്റെ വഴികള്‍ പങ്കു വയ്ക്കാന്‍ എത്തിയിരുന്നു ... അനുയോജ്യമായ സ്വീകരണമൊരുക്കി ഞങ്ങളും അവളെ ആദരിച്ചു . കൂട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് അവധാവനതയോടെ അവള്‍ മറുപടി നല്‍കി . അവര്‍ക്കുവേണ്ടി അവള്‍ കഥകള്‍ പറഞ്ഞു ... പാട്ടുകള്‍ പാടി ...പ്രിയപ്പെട്ട കഥാകാരിയ്ക്ക് മഴവില്ലിന്റെ അഭിനന്ദനങ്ങള്‍

കായിക കലാ മത്സരങ്ങള്‍ നടന്നു


സ്കൂള്‍ വാര്‍ഷികവുമായി ബന്ധപ്പെട്ട കലാ കായിക മത്സരങ്ങള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ നടന്നു .

നാടന്‍ പച്ചക്കറിയുമായി ഒരു കൂട്ടുകാരന്‍


സ്കൂള്‍ ഉച്ചഭക്ഷണ പരിപാടിയ്ക്ക് സ്വന്തം പറമ്പിലെ ജൈവ പച്ചക്കറിയുമായി മൂന്നാം ക്ലാസ്സിലെ അഭിന്‍രാജ് എത്തി ... ഇപ്പോള്‍ ജൈവ പച്ചക്കറി കൃഷി ചെയ്യുന്നതും അത് തന്‍റെ വിദ്യാലയത്തിന് സമ്മാനിക്കുന്നതും കൂട്ടുകാരുടെ സംസ്ക്കാരമായി മാറിയിരിക്കുന്നു

പൂര്‍വ വിദ്യാര്‍ഥിയുടെ സ്നേഹമുള്ള സമ്മാനം
 

ന്യൂ ഹയര്‍സെക്കന്‍ഡറി സ്കൂളിനെ ഇന്നു കാണുന്ന തരത്തില്‍ വളര്‍ത്തിയെടുത്തത്തിനു പിന്നില്‍ ഒരു കൂട്ടായ്മയുടെ ചരിത്രമുണ്ട് . ആ കൂട്ടായ്മയ്ക്കും കഠിനമായ പ്രയത്നത്തിനും നേതൃത്വം നല്‍കിയത് ഹെഡ്മാസ്റ്റര്‍ ആയ ശ്രീ സുനില്‍ പ്രഭാനന്ദലാല്‍ സാറാണ് ... സാറിന്‍റെ കരുതലോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഈ വിദ്യാലയത്തെ മികവിലേയ്ക്ക് നയിച്ചു ..... സ്വന്തം മകളുടെ കല്യാണത്തിന് പോലും ലീവെടുക്കാതെയുള്ള സാറിന്‍റെ പ്രവര്‍ത്തനങ്ങള്‍ അധ്യാപക ലോകത്തിന് മാതൃകയാണ് ... സുനില്‍ സാര്‍ ഞങ്ങളുടെ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥിയാണെന്ന് പറയുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട് ... അത് ഞങ്ങള്‍ പങ്കുവയ്ക്കുന്നു....
സാര്‍ കഴിഞ്ഞ ദിവസം ഡി ഇ ഓ ഓഫീസില്‍ പോകുന്ന വഴി ഞങ്ങളുടെ വിദ്യാലയത്തില്‍ കയറി . കൈയ്യില്‍ കൂട്ടുകാര്‍ക്കായി ഒരു സമ്മാനപ്പൊതിയും കരുതിയിരുന്നു ... കൂട്ടുകാര്‍ക്ക് വായിക്കാനായി കുറെ പുസ്തകങ്ങള്‍ ... കൂട്ടത്തില്‍ സാറിന്‍റെ വിദ്യാലയം പുറത്തിറക്കിയ ആ വിദ്യാലയത്തിലെ റുക്സാനയെന്ന കൊച്ചു കൂട്ടുകാരിയുടെ പുസ്തകവും ഉണ്ടായിരുന്നു ... പുസ്തകം കണ്ടപ്പോള്‍ കൂട്ടുകാര്‍ക്ക് ആവേശമായി അവര്‍ അത് പങ്കിട്ടെടുത്തു ... ഞങ്ങള്‍ തടഞ്ഞില്ല ... പുസ്തകത്തെ സ്നേഹിക്കാന്‍ ... വായനയുടെ ലഹരി നുണയാന്‍ ഞങ്ങളുടെ കൂട്ടുകാര്‍ക്ക് മനോഹരമായ ഈ സമ്മാനം നല്‍കിയ സുനില്‍ സാറിന് നന്ദി ...



വനിതാ ദിനം ആചരിച്ചു
 

സ്ത്രീ ശക്തി വിളിച്ചോതുന്ന വാര്‍ത്തകളും വിശേഷങ്ങളും പങ്കുവച്ച് വനിതാദിനം ആചരിച്ചു . വനിതാദിന പ്രതിജ്ഞ സ്നേഹ ബി എസ് ചൊല്ലി കൊടുത്തു ... കൂട്ടുകാര്‍ ഏറ്റു ചൊല്ലി

പൂര്‍വ വിദ്യാര്‍ഥിയുടെ ജന്‍മദിനം


പൂര്‍വ വിദ്യാര്‍ഥിയായ ശാരു തന്‍റെ ജന്മദിനത്തില്‍ താന്‍ പഠിച്ച വിദ്യാലയത്തെ മറന്നില്ല . അവള്‍ മധുരവുമായി കൂട്ടുകാരെ കാണാന്‍ എത്തി . മധുരം പങ്കു വച്ച് തന്‍റെ ജന്‍മദിനം കൂട്ടുകാരുമായി ചേര്‍ന്ന് ആഘോഷിച്ചു . കൂട്ടിന് രണ്ടാം ക്ലാസ്സിലെ കൂട്ടുകാരി ശാരിയും ഉണ്ടായിരുന്നു .....

No comments:

Post a Comment