Saturday 14 January 2017

വായനയ്ക്ക് ഒരു ചുണ്ടവിളാകം മാതൃക

പതിനൊന്നു കൂട്ടുകാര്‍ക്ക് വായന പുരസ്ക്കാരം

വായന ലഹരിയാക്കി മാറ്റിയ ഞങ്ങളുടെ വിദ്യാലയത്തിലെ പതിനൊന്ന് കൂട്ടുകാര്‍ പ്രഥമ വായന പുരസ്ക്കാരം ഏറ്റു വാങ്ങി . വൈവിധ്യമാര്‍ന്ന ഒട്ടേറെ പ്രവര്‍ത്തന പരിപാടികളോടെയാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത് ...
പുരസ്ക്കാര ചടങ്ങിനായി മനോഹരമായ സ്റ്റേജ് ഒരുക്കി . ഇനിയുള്ള ഇത്തരം ചടങ്ങുകള്‍ക്ക് കൂടി ഉപയോഗിക്കാന്‍ കഴിയുന്ന പ്രസ്തുത സ്റ്റേജ് നിര്‍മ്മിച്ചത് രക്ഷിതാക്കളാണ് ...


സ്കൂള്‍ ലീഡര്‍ അധ്യക്ഷനായി ... ആരെയും വിഷിഷ്ട്ട അതിഥികളായി ക്ഷണിച്ചിരുന്നില്ല ... പക്ഷെ ... ജീവിതത്തിന്‍റെ വിവിധ തുറകളില്‍ പെട്ട കുറെ പേര്‍ സാക്ഷികളായി എത്തി ...
മൂന്നാം ക്ലാസ്സിലെ ആരതി വിശിഷ്ട വ്യക്തികള്‍ക്ക് സ്വാഗതം പറഞ്ഞു 


വായനാ വസന്തം പരിപാടികളെ കുറിച്ചും വായന പുരസ്ക്കാരം നേടിയ കൂട്ടുകാരെ കണ്ടെത്തിയ രീതിയെ കുറിച്ചും അവതരിപ്പിച്ചു കൊണ്ട് വിദ്യാലയത്തിലെ വായന മികവുകള്‍ പി റ്റി എ പ്രസിഡന്റ് ശ്രീമതി അനിത അവതരിപ്പിച്ചു ...


ശ്രീമതി അനിത അവതരിപ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന കാര്യങ്ങള്‍ ...

  • പി റ്റി എ കമ്മറ്റികളില്‍ അക്കാദമിക ചര്‍ച്ചകള്‍ക്ക് നല്‍കുന്ന പ്രാധാന്യം കാരണമാണ് ഇത്ര നന്നായി ഈ പരിപാടിയെ കുറിച്ച് എനിക്ക് അവതരിപ്പിക്കാന്‍ കഴിയുന്നത് ...വായനയ്ക്ക് നിരവധി അവസരങ്ങള്‍ പഠന കൂട്ടത്തിലും ക്ലാസ് പ്രവര്‍ത്തനങ്ങളിലും കൂടി കൂട്ടുകാര്‍ക്ക് ലഭിക്കുന്നു . 
  • നന്നായി വായിക്കുന്നവര്‍ക്ക് വായന പ്രതിഭ സ്റ്റിക്കര്‍  തത്സമയം നല്‍കുന്നു 
  • പത്ത് സ്റ്റിക്കര്‍ കിട്ടുന്നവര്‍ക്ക് വായന പുരസ്ക്കാരം നല്‍കുന്നു 
  • വായനയ്ക്ക് വേണ്ടി വിവിധ പരിശീലനങ്ങള്‍ സംഘടിപ്പിച്ചു .
  • സംഘവായന , ശ്രാവ്യവായന , ഈ വായന , മൗനവായന , ആശയ ഗ്രഹണ വായന എന്നിവ നമ്മുടെ വിദ്യാലയത്തില്‍ നടക്കുന്നു 
  • വായനയുമായി ബന്ധപ്പെട്ട് അഭിമുഖങ്ങള്‍ , പതിപ്പുകളുടെ നിര്‍മ്മാണം , വിവിധ ഭാഷാ വ്യവഹാരങ്ങളുടെ പ്രയോഗം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട് 
  • വായനയുടെ മറ്റു വിശേഷങ്ങളും അവര്‍ സദസ്സുമായി പങ്കു വച്ചു... 

ദീപം തെളിച്ച്‌ ആദരനീയയായ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബീന പരിപാടി ഉത്ഘാടനം ചെയ്തു .


പതിനൊന്നു പേര്‍ വിശിഷ്ട അതിഥികളില്‍ നിന്നും പുരസ്ക്കാരം ഏറ്റു വാങ്ങി ....
 പുരസ്ക്കാരം നേടിയവര്‍ക്ക് ഒരു പുസ്തകം , മൊമെന്റ്ടം, പട്ടു തൂവാല എന്നിവ സമ്മാനമായി നല്‍കി ... താലങ്ങളില്‍ സമ്മാനങ്ങളുമായി ഒന്നാം ക്ലാസ്സിലെ കൂട്ടുകാര്‍ പ്രതിഭകളെ വേദിയിലേയ്ക്ക് ആനയിച്ചു .. വേദിയിലെത്തുന്ന ഓരോ കൂട്ടുകാരുടെയും  മികവുകള്‍ എസ് ആ൪ ജി കണ്‍വീനര്‍ ശ്രീമതി പ്രീതാരാജ് ടീച്ചര്‍ അവതരിപ്പിച്ചു .. പുരസ്ക്കാരം ലഭിച്ച കൂട്ടുകാര്‍ വായനയുടെ മഹത്വത്തെ കുറിച്ച് സദസ്സിനോട് സംവദിച്ചു .


അഭിഷേക് ക്ലാസ് രണ്ട് 
സ്നേഹ ക്ലാസ് നാല്


അരുണ്‍ ക്ലാസ് നാല് 

അരവിന്ദ് ക്ലാസ് നാല് 

അഭിയും ആല്‍ബിയും ക്ലാസ് നാല്  
സച്ചു ക്ലാസ് നാല് 


സ്നേഹിത്ത് ക്ലാസ് മൂന്ന്
മിഥുന്‍ എസ് ലാല്‍ ക്ലാസ് മൂന്ന്


ആദര്‍ശ് ക്ലാസ് മൂന്ന്

അഞ്ജു ക്ലാസ് മൂന്ന്
 ആഴ്ച തോറും നടക്കാറുള്ള പ്രസംഗ ക്വിസ് മത്സര      വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു


 ബി എഫ് എം  സ്കൂളിലെ പ്രഥമാധ്യാപിക ശ്രീമതി ഷീജ ടീച്ചര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു .


അവണാകുഴി ബി എഫ് എം സ്കൂളിലെ ഒന്നാം ക്ലാസ്സ്‌ വിദ്യാര്‍ഥിനി പുരസ്ക്കാരം നേടിയവര്‍ക്ക് അസ്ന വി ഷാജന്‍ ആശംസകള്‍ നേര്‍ന്നു 


നഴ്സറി ക്ലാസ്സിനെ പ്രതിനിധീകരിച്ച് അഭിത ആശംസകള്‍ നേര്‍ന്നു 


ബി ആര്‍ സിയെ പ്രതിനിധീകരിച്ച് ശ്രീമതി സന്ധ്യ നടന്ന പരിപാടിയുടെ വിലയിരുത്തല്‍ നടത്തി .....


മൂന്നാം തരത്തിലെ ദേവിക ചടങ്ങിന് എത്തിയവര്‍ക്ക് നന്ദി പറഞ്ഞു ...


കൂട്ടുകാര്‍ക്ക് പുസ്തകങ്ങളുമായി പൂര്‍വ വിദ്യാര്‍ഥി എത്തി ....


 വായനയുടെ മികവുകള്‍ അവതരിപ്പിക്കുന്ന ചടങ്ങുകളെ കുറിച്ച് ആലോചിക്കുന്ന പഠന കൂട്ടത്തിലേയ്ക്ക് ഒരു കിറ്റില്‍ കുറെ പുസ്തകങ്ങളുമായി ശ്രീ ഷാജി എത്തി ... നമ്മുടെ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥിയായ ശ്രീ ഷാജി ഇപ്പോള്‍ ഫയര്‍ ഫോഴ്സില്‍ ജോലി ചെയ്യുന്നു ... കൂട്ടുകാരുടെ നിലവാരത്തിന് യോജിക്കുന്ന പുസ്തകങ്ങള്‍ ബാല സാഹിത്യ ഇന്‍സ്റ്റിറ്റൂട്ടില്‍ പോയി തെരഞ്ഞെടുത്ത് വാങ്ങി അതും കൊണ്ടാണ് കൂട്ടുകാരെ കാണാന്‍ എത്തിയത് . ഇത്തരത്തില്‍ ഒരു അനുഭവം ജീവിതത്തില്‍ ആദ്യത്തേത് ആണെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു ...
വായന മരിക്കുന്നില്ല .... ഒരിക്കലും മരിക്കുകയുമില്ല ... ശ്രീ ഷാജിയെ പോലുള്ളവര്‍ ഉള്ളപ്പോള്‍ .... 

No comments:

Post a Comment