Monday 23 January 2017

ഗ്രാമ പഞ്ചായത്തിന്റെ സമ്മാനം

അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ നിറവുള്ള സമ്മാനം 

   കൂട്ടുകാര്‍ക്ക് വൃത്തിയുള്ള അടുക്കളയില്‍ ഭക്ഷണം പാകംചെയ്തു നല്‍കണമെന്ന ദൃഡനിശ്ചയത്തിന്റെ ഭാഗമായി അനുവദിച്ച അടുക്കള നവീകരണം , വിറകുപുര നിര്‍മ്മാണം , ചുറ്റുമതില്‍ നിര്‍മ്മാണം എന്നിവ പൂര്‍ത്തിയായി ... തറയോടു പാകി വൃത്തിയാക്കിയ അടുക്കളയുടെ പാലുകാച്ചല്‍ കര്‍മ്മം ഇന്ന് നടന്നു ... 
വായന മുറിയില്‍ നിന്നും ശ്രീമതി പ്രീതാരാജ് ടീച്ചര്‍ കത്തിച്ചു നല്‍കിയ ദീപം സ്കൂള്‍ ലീഡര്‍ സ്നേഹ ഏറ്റുവാങ്ങി കൂട്ടുകാരുടെ അകമ്പടിയോടെ നവീകരിച്ച അടുക്കളയില്‍ എത്തിച്ചു . 



അവിടെയുണ്ടായിരുന്ന നിലവിളക്കിലേയ്ക്ക് പി റ്റി എ പ്രസിഡന്‍റ് ശ്രീമതി അനിത , ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള അധ്യാപിക ശ്രീമതി അനിത ടീച്ചര്‍ , ശ്രീമതി ഗിരിജ , ശ്രീമതി ശാന്തി എന്നിവര്‍ ചേര്‍ന്ന്‍ ദീപം പകര്‍ന്നു ...


നിലവിളക്കില്‍ നിന്നും അടുപ്പിലേയ്ക്ക് തീ പകര്‍ന്ന് ഉദ്ഘാടന ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ...


കൂട്ടുകാര്‍ക്ക് ഇന്ന്‍ പാല്‍പ്പായസവും വച്ച് നല്‍കി ....
ഉച്ചഭക്ഷണത്തിന്റെ മെനു തീരുമാനിക്കാനുള്ള അവകാശം ഇപ്പോള്‍ കൂട്ടുകാര്‍ക്ക് നല്‍കിയിട്ടുണ്ട് ... അവര്‍ പറയുന്ന വിഭവങ്ങള്‍ ശ്രീമതി അനിത ടീച്ചറിന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റി വച്ച് നല്‍കും ...


രണ്ടാം ക്ലാസ്സിലെ കൂട്ടുകാര്‍ പഠന വേഗതയുടെ കാര്യത്തില്‍ മുന്നില്‍ 

പഠനത്തിനിടയില്‍ രണ്ടാംക്ലാസ്സുകാര്‍ക്ക് ഇടര്‍ച്ചയുടെയും തുടര്‍ച്ചയുടെയും പ്രശ്നങ്ങളില്ല ... അവര്‍ക്ക് എന്ത് സംശയം ഉണ്ടെങ്കിലും അപ്പപ്പോള്‍ അവര്‍ അതിനു പരിഹാരം കാണും . അതിനു വേണ്ടി ക്ലാസ്സ് അധ്യാപികയായ ശ്രീമതി പ്രീതാരാജ് ടീച്ചറിനെ എപ്പോഴും സമീപിക്കും ... ഒരു ഗ്രൂപ്പുകാരുടെ സംശയം തീര്‍ക്കുമ്പോള്‍ അടുത്ത ഗ്രൂപ്പും എത്തും ... മറ്റേ ഗ്രൂപ്പ് കാണാതെ ടീച്ചറിന്‍റെ കൈകളില്‍ തോണ്ടും ... എന്നിട്ട് പതുക്കെ  സംശയങ്ങള്‍ ടീച്ചറിനോട് ചോദിക്കും ...


ഇക്കാര്യത്തില്‍ ഏറ്റവും മിടുക്കന്‍ അഭിഷേകാണ് . പഠന വേഗതയിലും താല്പര്യത്തിലും മറ്റുള്ളവര്‍ക്ക് മാതൃകയാണ് അവന്‍ 

പുസ്തകങ്ങള്‍ കൈമാറി ..


കഴിഞ്ഞ ദിവസം ഞങ്ങളുടെ സ്കൂള്‍ സന്ദര്‍ശിച്ച ബിഎഫ് എം സ്കൂള്‍ പ്രഥമാധ്യാപികയായ ശ്രീമതി ഷീജ ടീച്ചര്‍ നല്‍കിയ സമ്മാനം ഒന്നാം ക്ലാസ്സിലെ കൂട്ടുകാര്‍ക്ക് കൈമാറി .. കൂട്ടുകാര്‍ക്ക് വായനയ്ക്കുള്ള കുറെ ബാലമാസികകളാണ് സമ്മാനമായി ലഭിച്ചത് ...

അഹല്യയുടെ ജന്മദിനം 


പെന്‍സില്‍ സൂക്ഷിപ്പിനും സമ്മാനം ..


 ചില കൂട്ടുകാര്‍ക്ക് ഓരോ ദിവസം ഓരോ പെന്‍സില്‍ വീതം വേണം ... ചിലര്‍ കട്ടര്‍ ഉപയോഗിച്ച് വെട്ടി വെട്ടി വേഗം പെന്‍സിലിന്റെ കഥ കഴിക്കും .. ഇത് ഒഴിവാക്കാന്‍ ഏറ്റവും കൂടുതല്‍ കാലം പെന്‍സില്‍ ഉപയോഗിക്കുന്ന കൂട്ടുകാരെ കണ്ടെത്താനും സമ്മാനം നല്‍കാനും തീരുമാനിച്ചു .. അതിന് ഒരു രജിസ്റ്ററും ക്ലാസ്സ് തലത്തില്‍ നല്‍കിയിട്ടുണ്ട് ...

No comments:

Post a Comment