Wednesday 22 February 2017

പ്രഥമാധ്യാപകന്‍റെ ഡയറിക്കുറിപ്പ്‌

സര്‍ക്കാര്‍ സംവിധാനങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കാന്‍ വേറിട്ട വഴിയുമായി വിജിലന്‍സ്‌ വകുപ്പ് ....


അന്നും പതിവ് പ്രവര്‍ത്തനങ്ങളുമായി സ്മാര്‍ട്ട് ക്ലാസ് മുറിയിലായിരുന്നു ... ഓഫീസെവിടെ ... എന്ന ചോദ്യവുമായി ഒരു കൂട്ടം ചെറുപ്പക്കാരെത്തി . ഓഫീസില്‍ ആരെയും കാണാത്തത് കൊണ്ട് അവര്‍ പ്രഥമാധ്യാപകനെ അന്വേഷിച്ചു... കഴുത്തില്‍ ഷാളും ചുറ്റി നില്‍ക്കുന്ന എന്നെ കണ്ട്‌ അവര്‍ തിരക്കി ... ഞങ്ങള്‍ക്ക് പ്രിന്‍സിപ്പലിനെ കാണണം ...
ഞാന്‍ പറഞ്ഞു ..." ഞാന്‍ പ്രിന്‍സിപ്പലല്ല .. ഈ വിദ്യാലയത്തിലെ ഹെഡ്മാസ്റ്റര്‍ ആണ് . പുറത്ത് വരാത്ത എന്‍റെ ശബ്ദം കേട്ടിട്ട് അവര്‍ എന്‍റെ ശബ്ദത്തെയും അസുഖത്തെയും കുറിച്ച് ചോദിച്ചു ....
തിരുവനന്തപുരം വിജിലന്‍സ് വകുപ്പിലെ ഉദ്യോഗസ്ഥരെന്ന് അവര്‍ സ്വയം പരിചയപ്പെടുത്തി ...
അടുത്ത ചോദ്യം ഇങ്ങനെയായിരുന്നു.. " സാറിന്‍റെ വിദ്യാലയത്തിന് മറ്റു വിദ്യാലയങ്ങളില്‍ നിന്നും വ്യത്യസ്തമായി എന്ത് പ്രത്യേകതയാണ് ഉള്ളത് ....?
" അത് പറയേണ്ടത് ഞാനല്ല .. ഇവിടെ പഠിക്കുന്ന കൂട്ടുകാരും അവരുടെ രക്ഷിതാക്കളുമാണ് ..." ഈ ഉത്തരം അവര്‍ക്ക് നന്നായി ഇഷ്ട്ടപ്പെട്ടു ...
പിന്നെ അവര്‍ കൂട്ടുകാരുമായി സംവദിച്ചു . ക്ലാസ് പ്രവര്‍ത്തനങ്ങള്‍ , പഠന സംവിധാനങ്ങള്‍ എന്നിവ ഓരോന്നോരോന്നായി നോക്കികണ്ടു .
ഭരണപരമായ ഒരു രേഖയും അവര്‍ പരിശോധിച്ചില്ല ....താഴെ പറയുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തി ....

  • അക്കാദമിക മികവില്‍ കുട്ടികള്‍ എവിടെ നില്‍ക്കുന്നു ...?
  • എന്തൊക്കെ സവിശേഷമായ പഠന സംവിധാനങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നു ...?
  • അവയുടെ ആസൂത്രണവും ഏകോപനവും വിലയിരുത്തലും എങ്ങനെ ?
  • എങ്ങനെയാണ് ഈ മാറ്റങ്ങള്‍ സംഭവിച്ചത് ?
  • സ്ഥാപനത്തെ മികവിലേയ്ക്ക് നയിക്കാന്‍ ആവശ്യമായ കൂട്ടായ്മ സൃഷ്ട്ടിക്കാന്‍ കടന്നു പോയ വഴികള്‍ , തെളിവുകള്‍ എന്നിവ എന്തെല്ലാം ?

ഇങ്ങനെയുള്ള തികച്ചും അക്കാദമികമായ പുതുമയുള്ള ഒരു അന്വേഷണം ... ഈ വേറിട്ട രീതി എന്‍റെ മുപ്പതു വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ ആദ്യത്തേതാണ് ....
മൂന്നു പ്രാവശ്യം തുടര്‍ച്ചയായി അവരെന്‍റെ വിദ്യാലയത്തിലെത്തി . ഒരു ദിവസമൊഴികെ മറ്റു രണ്ടു ദിവസവും ഞാന്‍ ഉണ്ടായിരുന്നു ... ഒരു ദിവസം ആര്‍ സി സി യിലെ പതിവ് പരിശോധനയ്ക്ക് പോകേണ്ടി വന്നതിനാല്‍ അവരെ കാണാന്‍ കഴിഞ്ഞില്ല ...
എന്തിനാണ് ഇത്തരത്തില്‍ ഒരു പഠനവും കണ്ടെത്തലും അവര്‍ നടത്തിയത് .... ? കഴിഞ്ഞ ദിവസം അതിനുള്ള ഉത്തരവും എനിക്ക് ലഭിച്ചു .... സര്‍ക്കാര്‍ സംവിധാനങ്ങളെ ഉണര്‍ത്താന്‍ .... കരുത്തേകാന്‍ ... അഴിമതി വിമുക്തമാക്കാന്‍ കേരളത്തിലെ വിജിലന്‍സ് വകുപ്പ് മുന്നിട്ടിറങ്ങിയിരിക്കുന്നു ... പതിവ് പരിശീലനങ്ങളില്‍ നിന്നും വിഭിന്നമായി ഈ പരിശീലനത്തിന് ചില മാറ്റങ്ങള്‍ പ്രകടമായിരിക്കും .... കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളിലെ നന്മകള്‍ നേരിട്ട് കണ്ടെത്തി ആ മാതൃകകളെ മുന്‍നിര്‍ത്തിയുള്ള ഒരു പരിശീലനം . ഇവിടെ തെളിവാണ് പ്രധാനം ...


അതിനു ഞങ്ങളുടെ വിദ്യാലയവും മാതൃകയാകുന്നു എന്നത് അഭിമാനത്തിന് വക നല്‍കുന്നു . അഴിമതിയ്ക്കെതിരെ കേസെടുക്കലും ശിക്ഷിക്കലും അല്ല പ്രധാനം  അഴിമതി സംഭവിക്കാതെ നോക്കാനുള്ള മുന്‍ കരുതലുകളും ബോധവത്കരണവും നടപ്പിലാക്കലാണ് ...
അതിനു വേണ്ട നവീനമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി നടപ്പിലാക്കുന്ന ബഹുമാനപ്പെട്ട വിജിലന്‍സ് മേധാവി ശ്രീ ജേക്കബ് തോമസ്‌ സാറിന് ഞങ്ങളുടെ കുഞ്ഞു വിദ്യാലയത്തിന്റെ നന്ദി അറിയിക്കുന്നു ...

കേരളത്തിലെ വിജിലന്‍സ്  മേധാവിയ്ക്കൊപ്പം സ്കൂള്‍ ലീഡര്‍ സ്നേഹ


കഴിഞ്ഞ ആഴ്ച ജന്മ ദിനം ആഘോഷിച്ച കൂട്ടുകാര്‍ 


ജോബിന്‍ ക്ലാസ് മൂന്ന്‍ 

ജിതിന്‍ എസ് ലാല്‍ ക്ലാസ് നാല് 

സാന്റോ ക്ലാസ് ഒന്ന്‍ 

ആദര്‍ശ് ക്ലാസ് മൂന്ന്‍ 
സൂര്യ ക്ലാസ് രണ്ട്

1 comment: